
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
35,000 പുതിയ വീടുകള്‍ നിര്‍മിക്കും
അബുദാബി: യുഎഇ തലസ്ഥാന നഗരിയില്‍ പൗരന്മാര്ക്കായി 14 പുതിയ സംയോജിത ഭവന പദ്ധതികളും അധിക ഭവന വായ്പാ സൗകര്യങ്ങളും അബുദാബി ഭരണകൂടം പ്രഖ്യാപിച്ചു. അബുദാബി ഭരണാധികാരി കൂടിയായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 35,000 പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കും.
ഇതില്‍ അബുദാബി പൗരന്മാര്ക്ക് 26,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഉള്‍പ്പെടും. ആകെ 82.7 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതി തുക. കൂടാതെ ഏകദേശം 9,000 റെസിഡന്‍ഷ്യല്‍ ലാന്‍ഡ് പ്ലോട്ടുകളുടെ വികസനവും പദ്ധതിയുടെ ഭാഗമായി നടക്കും. ഇതുനു പുറമെ ഭവന വായ്പായ്ക്ക് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിരവധി അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
2023ലെ ഭവന ആനുകൂല്യ നയം അനുസരിച്ച്, എല്ലാ ഭവന വായ്പകള്‍ക്കും ആകെ 1.75 ദശലക്ഷം ദിര്‍ഹത്തിന്റെ മൊത്തം വായ്പാ തുകയില്‍ നിന്ന് സ്വയമേവയും മുന്‍കാല പ്രാബല്യത്തോടെയും കുറയ്ക്കുന്ന 250,000 ദിര്‍ഹത്തിന്റെ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് സബ്സിഡി ഇതില്‍ പ്രധാനമാണ്. പ്രതിമാസ ഗഡു തുകകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ വായ്പാ തിരിച്ചടവ് കാലയളവ് 30 വര്‍ഷം വരെ നീട്ടുന്നതിനും ശൈഖ് ഖാലിദ് അംഗീകാരം നല്കി.യിട്ടുണ്ട്. വായ്പ നല്കിയതിനുശേഷം സാമ്പത്തിക സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് ഗുണഭോക്താവിന്റെ പ്രതിമാസ വരുമാനത്തെ അടിസ്ഥാനമാക്കി ഇത് ക്രമീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
കൂടാതെ, 25നും 45നും ഇടയില്‍ പ്രായമുള്ള താഴ്ന്ന വരുമാനക്കാരായ പൗരന്മാര്ക്കുള്ള പുതിയ വീട് വായ്പക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. 45 വയസിനു മുകളിലുള്ള പൗരന്മാര്ക്ക് മൂലധന പദ്ധതികളില്‍ നിന്നുള്ള റെഡിബില്റ്റ് ഹോം ഗ്രാന്റുകള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.