
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: ഗള്‍ഫ് രാജ്യങ്ങള്‍ കൊടും വേനലില്‍ ചുട്ടുപൊള്ളുകയാണ്. മിക്ക രാജ്യങ്ങളിലും ശരാശരി 45 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപനില. യുഎഇയിലെ അല്‍ ഐന്‍ പോലുള്ള പ്രദേശങ്ങളില്‍ ചെറിയ തോതില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും ഇതൊന്നും കടുത്ത ചൂടിന് ശമനം നല്കാന് സാധിച്ചിട്ടില്ല. എന്നാല്‍ ‘ഗള്‍ഫിലെ കൊച്ചു കേരളം’ എന്നറിയപ്പെടുന്ന സലാല കുളിരുപകരുന്ന കാലാവസ്ഥ കൊണ്ട് നമ്മെ അമ്പരപ്പിക്കുകയാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള സലാലയിലെ ഖരീഫ് സീസണ് ഏതൊരു വിനോദസഞ്ചാരിയുടെയും മനസും ശരീരവും കുളിര്‍പ്പിക്കും. ഒമാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര സീസണും ഖരീഫ് തന്നെയാണ്. ഇതോടൊപ്പം വിനോദ വാണിജ്യ മേളയോടെ ദോഫാര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജൂണ്‍ 21ന് ആരംഭിച്ച ഖരീഫ് ഫെസ്റ്റിവല്‍ സെപ്തംബര്‍ 20 വരെ നീണ്ടുനില്‍ക്കും. ഈ സീസണില്‍ വിവിധ ആഘോഷപരിപാടികള്‍ സലാലയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും. കേരളത്തിലെ മണ്‍സൂണ്‍ കാലാവസ്ഥക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടുന്നതിനോടൊപ്പം പച്ചപ്പ് നിറഞ്ഞ മലനിരകളും ചെറു വെള്ളച്ചാട്ടങ്ങളും അരുവികളും ഖരീഫ് സീസണില്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്താറാറുള്ളത്. യുഎഇ,സഊദി അറേബ്യ,കുവൈത്ത്,ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍ ഖരീഫ് കാലാവസ്ഥ ആസ്വദിക്കാന്‍ സലാലയിലെത്തുന്നത്.
സലാലയിലേക്കുള്ള പാത
റോഡ് മാര്‍ഗവും വിമാന മാര്‍ഗവുമാണ് സഞ്ചാരികള്‍ സലാലയില്‍ എത്തിച്ചേരാറുളളത്. സഊദിയിലെ റിയാദ്,ജിദ്ദ,ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് സലാലയിലേക്ക് ഫ്ളൈനാസ് നേരിട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. യുഎഇ,സഊദി എന്നിവിടങ്ങളില്‍ നിന്ന് ഈ മാസം അഞ്ചു മുതല്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഒമാനിലെ സ്വകാര്യ ബസ് ഓപ്പറേറ്ററായ അല്‍ ഖന്‍ജരി അറിയിച്ചു. ദുബൈ,അജ്മാന്,റിയാദ് എന്നിവിടങ്ങളില്‍ നിന്നാണ് സലാലയിലേക്ക് ബസ് സര്‍വീസൊരുക്കുന്നത്. യുഎഇയില്‍ നിന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ സലാല ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗം പോകുന്നവര്‍ക്ക് ഹത്ത,ബുറൈമി,മറ്റു വടക്കന്‍ എമിറേറ്റുകളിലൂടെ നിരവധി പ്രവേശന കവാടങ്ങളുണ്ട്. യുഎഇ പൗരന്മാര്ക്ക് വിസ ആവശ്യമില്ല,അതേസമയം പ്രവാസികള്‍ക്ക് അതിര്‍ത്തിയില്‍ നിന്നോ മുന്‍കൂട്ടി ഓണ്‍ലൈനായോ വിസ ലഭിക്കും. റോഡ് മാര്‍ഗം പോകുന്നവര്‍ ഡ്രൈവിങ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയില്‍ മറ്റൊരു ഡ്രൈവറെ കൂടി ഉള്‍പ്പെടുത്തുന്നത് നന്നാകും. ദീര്‍ഘദൂര യാത്രക്ക് വാഹനം ഫിറ്റാണെന്ന് ഉറപ്പുവരുത്തുക. ആവശ്യത്തിന് ഇന്ധനം കരുതുക. വിവിധ സമയങ്ങളില്‍ അധികൃതര്‍ നല്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുക.
താമസം മുമ്പേ കരുതുക
ഖരീഫ് സീസണില്‍ സലാലയില്‍ ഹോട്ടല്‍ അപപര്ട്ടുമെന്റുകളില് നല്ല തിരക്കായിരിക്കും. അതുകൊണ്ടു തന്നെ മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്തു പോകുന്നതാണ് ഉചിതം. 300 ദിര്‍ഹം മുതല്‍ വിവിധ നിരക്കിലുള്ള റൂമുകള്‍ ഇവിടെ ലഭ്യമാണ്. ട്രാവല്‍ ഏജന്‍സി വഴിയാണ് പോകുന്നതെങ്കില്‍ താമസം ഭക്ഷണം ഉള്‍പ്പെടെയുള്ള ടൂര്‍ പാക്കേജുകള്‍ ലഭ്യമാണ്.
വാദി ദര്‍ബാത്ത്
സലാലയിലെ ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലം വാദി ദര്ബത്താണ്. പ്രത്യേകിച്ച് ഖരീഫ് സീസണില്‍. പച്ചപ്പ് നിറഞ്ഞ പുല്‍മേടുകള്‍,മേഞ്ഞു നടക്കുന്ന മൃഗങ്ങള്‍,പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍,തണുത്തതും മൂടല്‍മഞ്ഞുള്ളതുമായ കാലാവസ്ഥ എന്നിവയാല്‍ സമ്പന്നമായ വാദി ദര്‍ബാത്ത് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കും. തടാകത്തിലെ ബോട്ട് സവാരിയും ഏറെ ആകര്‍ഷകമാണ്.
ജബല്‍ സംഹാന്‍
സലാല മലനിരകളുടെ ഹൃദയഭാഗത്താണ് ജബല്‍ സംഹാന്‍ പ്രകൃതി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആകര്‍ഷകമായ പ്രകൃതിദൃശ്യങ്ങള്‍,വൈവിധ്യമാര്‍ന്ന വന്യജീവികള്‍,ചുറ്റുമുള്ള താഴ്വരകളുടെയും പര്‍വതങ്ങളുടെയും അറബിക്കടലിന്റെയും വിശാലമായ കാഴ്ചകള്‍ എന്നിവയാണ് ഇവിടത്തെ പ്രത്യേകത. സാഹസികത ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും സദര്‍ശിക്കേണ്ട സ്ഥലമാണ് ജബല്‍ സംഹാന്‍.
അല്‍ ഫിസായ ബീച്ച്
സലാലയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് അല്‍ ഫിസായ ബീച്ച്. മണല്‍ നിറഞ്ഞ നീണ്ടുകിടക്കുന്ന ഈ ബീച്ച്, അതിമനോഹരമായ പര്‍വത ദൃശ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
അല്‍ മര്‍നീഫ് ഗുഹ
അല്‍ മുഗ്സൈല്‍ ബീച്ചിനടുത്തുള്ള അല്‍ മര്‍നീഫ് ഗുഹ ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രകൃതിദത്ത ജലധാരകളുടെ സാന്നിധ്യമാണ് ഇതിന്റെ സവിശേഷത.
ആന്റി ഗ്രാവിറ്റി പോയിന്റ്
സലാലയിലെ ഏറ്റവും കൗതുകകരമായ പ്രകൃതി പ്രതിഭാസങ്ങളിലൊന്നാണ് സലാല ആന്റിഗ്രാവിറ്റി പോയിന്റ്. സലാലയ്ക്കും മിര്ബത്തിനുമിടയിലെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തങ്ങളുടെ വാഹനങ്ങള്‍ ന്യൂട്രല്‍ ഗിയറില്‍ മുകളിലേക്ക് ഉരുളുന്നത് കാണാന്‍ ഏറെ കൗതുകമാണ്. ഇവിടെ ഒരു ‘സ്റ്റോപ്പ്’ ഇല്ലാതെ സലാലയിലേക്കുള്ള യാത്ര പൂര്‍ണമാകില്ല.
അയ്യൂബ് നബിയുടെ ഖബറിടം
സലാലയില്‍ ജബല്‍ അതീന് കൊടുമുടിയിലാണ് അയ്യൂബിന്റെ നബിയുടെ ഖബറിടം. ചരിത്രപരവും മതപരവുമായ പ്രാധാന്യം കാരണം നിരവധി സദര്ശകരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്.
കൂടാതെ ദോഫാര്‍ പ്രദേശത്തിന്റെ ചുറ്റുമുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണ് ഇവിടം. ഇതിനു പുറമെ ചേരമാന്‍ പെരുമാള്‍ മഖ്ബറ,കേരളത്തെ ഓര്‍മിപ്പിക്കുന്ന പഴക്കടകള്‍,കൃഷി സ്ഥലങ്ങള്‍ തുടങ്ങി നിരവധി ചരിത്രപരവും പ്രകൃതിരമണീയവുമായ പ്രദേശങ്ങളാല്‍ അനുഗൃഹീതമാണ് സാലാല. സുരക്ഷിതമായി ഡ്രൈവ് ചെയ്ത് കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി ഇവ ആസ്വദിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ്.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി