
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍’ പ്രമേയത്തില്‍ ഖത്തര്‍ കെഎംസിസി സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24 കലാ മത്സരങ്ങള്‍ തുടക്കം. മലയാള പ്രബന്ധം,കവിതാ രചനകള്‍,ന്യൂസ് റിപ്പോര്‍ട്ടിങ് മത്സരങ്ങളാണ് പൂര്‍ത്തിയായത്. ജില്ലാതല മത്സരങ്ങളില്‍ വിജയിച്ച് ജില്ലാ ഏരിയ ഘടകങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. തുമാമ കെഎംസിസി ഹാളില്‍ നടന്ന രചനാ മത്സരങ്ങള്‍ ഡോ.സാബു ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ സാംസ്കാരിക മുഖം കൂടുതല്‍ തെളിച്ചതോടെ നവോത്സവം പ്രശോഭിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്ത് മുസ്ലിംലീഗിന്റെ സാംസ്കാരിക നഭസില്‍ കെഎംസിസി ചെയ്യുന്ന സേവനങ്ങള്‍ അഭിമാനകരമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ശരീഫ് സാഗര്‍ അഭിപ്രായപ്പെട്ടു. നവോത്സവ് വലിയ വിജയമാകട്ടെയെന്ന് അതിഥികള്‍ ആശംസിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ഡോ.അബ്ദു സ്സമദ്,സലീം നാലകത്ത്,പിഎസ്എം ഹുസൈന്,കെ മുഹമ്മദ് ഈസ,അന്‍വര്‍ ബാബു,പികെ അബ്ദുറഹീം,ബഷീര്‍ ടിടികെ,അബൂബക്കര്‍ പുതുക്കുടി,ആദംകുഞ്ഞി,സിദ്ദീഖ് വാഴക്കാട്,അജ്മല്‍ നബീല്‍,അഷ്റഫ് ആറളം,അലി മുറയുര്‍,താഹിര്‍ താഹ കുട്ടി,വിടിഎം സാദിഖ്,സല്മാന് ഇളയിടം,ഫൈസല്‍ മാസ്റ്റര്‍,സവാദ് വെളിയങ്കോട്,അതീഖ് റഹ്മാന്,സാംസ്കാരിക വിഭാഗമായ ധിഷണ ഭാരവാഹികള്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.