
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററും,കൊണ്ടോട്ടി മണ്ഡലം കെഎംസിസിയും സംയുക്തമായി അന്തരിച്ച മുന്‍ കൊണ്ടോട്ടി മണ്ഡലം എംഎല്‍എയും മുസ്്ലിംലീഗ് നേതാവുമായ കെ.മുഹമ്മദുണ്ണി ഹാജിയെ അനുസ്മരിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിംലീഗിന്റെയും സമസ്തയുടെയും സമ്മേളങ്ങളുടെയും പാര്‍ട്ടി അനുബന്ധ പരിപാടികളുടെയും നേതൃപരമായ ചുമതലകള്‍ വഹിക്കുമ്പോള്‍ പോലും മുഹമ്മദുണ്ണി ഹാജിയെ സാധാരണകാര്‍ക്കിടയില്‍ മാത്രമാണ് കണ്ടിരുന്നത്. ചീക്കോട് കുടിവെള്ള പദ്ധതി,കൊണ്ടോട്ടി ഗവ.കോളജ്,കൊണ്ടോട്ടി താലൂക്ക്,താലൂക്കുമായി അനുബന്ധപ്പെട്ട ആര്‍ടി ഓഫീസ്,ആശുപത്രി,സിവില്‍ സപ്ലൈസ് ഓഫീസ്,റോഡുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവന്നപ്പോഴും അഴിമതിയുടെ ഒരു ആരോപണം പോലും നേരിടാത്ത സംശുദ്ധ ജീവിതം നയിച്ചിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു മുഹമ്മദുണ്ണി ഹാജിയെന്നും സിപി സൈതലവി അനുസ്മരിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് അധ്യക്ഷനായി. കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ സ്വാഗതം പറഞ്ഞു. അഷ്റഫ് പൊന്നാനി പ്രസംഗിച്ചു. കെഎംസിസി കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അജാസ് നന്ദി പറഞ്ഞു.