
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സലാല: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ ഏരിയ,ജില്ലാ കമ്മിറ്റി ഭാരവാഹികളെ സംഘടിപ്പിച്ച് കെഎംസിസി നേതൃസംഗമവും വിടപറഞ്ഞ മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദുണ്ണി ഹാജി അനുസ്മരണവും സംഘടിപ്പിച്ചു. കെഎംസിസി ടൗണ്‍ ഏരിയ ഹാളില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷബീര്‍ കാലടി അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി പ്രാര്‍ഥന നടത്തി. ജംഷീര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ റഷീദ് കല്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് സൈഫുദ്ദീന് ആലിയബത്ത്, ഗരര്ബിയ ഏരിയ പ്രസിഡന്റ് ഫൈസല്‍ വടകര,കെഎംസിസി വനിതാ വിങ് ജനറല്‍ സെക്രട്ടറി ശസ്ന നിസാര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹിളായ റഷീദ് കൈനിക്കര,ഖാസിം കോക്കൂര്‍,മുസ്തഫ ചേബുംപടി,ശിഹാബ് മാറഞ്ചേരി,മുജീബ് കുറ്റിപ്പുറം,നാസര്‍ കോക്കൂര്‍,ബുഷൈര്‍ വാഴയൂര്‍,നാസര്‍ ആലത്തിയൂര്‍, ഐപി ജംഷാദ് നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി റഹീം താനാളൂര്‍ സ്വാഗതവും മുസ്തഫ പൊന്മള നന്ദിയും പറഞ്ഞു.