
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: അജ്മാന് ഫാമില്‍ നടന്ന കെഎംസിസി ഷാര്‍ജ ഇരിക്കൂര്‍ മണ്ഡലം കുടുംബ സംഗംമം മലയോരത്തിന്റെ പൈതൃകം വിളിച്ചോതുന്നതായി. ഷാര്‍ജ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് ത്യക്കണാപുരം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ബഷീര്‍ ഇരിക്കൂര്‍ അധ്യക്ഷനായി. ഹരിത സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് മുഖ്യാതിഥിയായി. വനിതാലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷെറിന് ചൊക്ലി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ശ്രീകണ്ഠപുരം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഒവി ഹുസൈന്,ഷാര്‍ജ കെഎംസിസി സംസ്ഥാന ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,സെക്രട്ടറിമാരായ നസീര്‍ കുനിയില്‍,ഫസല്‍ തലശ്ശേരി,കണ്ണൂര്‍ ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എസി ഇഖ്ബാല്‍,സെക്രട്ടറി ശഹീര്‍ ശ്രീകണ്ഠപുരം,ജില്ലാ ട്രഷറര്‍ മുഹമ്മദ് മട്ടുമ്മല്‍,ഭാരവാഹികളായ ഉമറുല്‍ ഫാറൂഖ്,സിബി ഇഖ്ബാല്‍,ഷഫീഖ് കോറോത്ത്,ഇര്‍ഷാദ് ഇരിക്കൂര്‍,വിവിധ മണ്ഡലം നേതാക്കളായ ഇഖ്ബാല്‍ അള്ളാംകുളം,റിയാസ് നടക്കല്‍,സമീര്‍ പാട്ടയം,ഷഹീര്‍,മൊയ്തു,ഷക്കീര്‍ കുപ്പം,നദീര്‍ ഇരിക്കൂര്‍,ബാസിത് പടയങ്ങോട് പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് സലാം ചെങ്ങളായി, ജനറല്‍ സെക്രട്ടറി റാഷീദ് സീരകത്ത്,ഭാരവാഹികളായ എസ്.മൊയ്തീന്,നൗഫല്‍, സിദ്ദീഖ്,ഷറഫുദ്ധീന്‍,ബഷീര്‍,ജാഫര്‍ നേതൃത്വം നല്കി. വിവിധ കലാ,കായിക മത്സരങ്ങള്‍ നടന്നു. ഒപ്പന,കോല്‍ക്കളി,മുട്ടിപ്പാട്ട് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. സ്വാഗത സംഘം കണ്‍വീനര്‍ മുഹമ്മദലി ശ്രീകണ്ഠപുരം സ്വാഗതവും ജലീല്‍ ചെങ്ങളായി നന്ദിയും പറഞ്ഞു.