
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: മാറാക്കര പഞ്ചായത്ത് കെഎംസിസിയും ബുര്‍ജില്‍ ഹോള്‍ഡിങ് എല്‍എല്‍എച്ച് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിസിറ്റിങ് വിസയില്‍ എത്തിയവരും ഇന്‍ഷൂറന്‍സ് കവറേജില്ലാത്ത തൊഴിലാളികളുമടക്കം നൂറുകണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. രാവിലെ പത്തുമണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം അഞ്ചുമണിവരെ നീണ്ടുനിന്നു. അബുദാബി കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ ഉദ്ഘാടനം ചെയ്തു. എല്‍എല്‍എച്ച് പ്രവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ ട്രഷറര്‍ അഷ്റഫലി പുതുക്കുടി നിര്‍വഹിച്ചു.
ജില്ലാ ഭാരവാഹികളായ മുനീര്‍ മാമ്പറ്റ,സിറാജ് ആതവനാട്,ഹസന് അരീക്കന്‍,കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് ടി.റാഷിദ്,ലത്തീഫ് എപി,ജനറല്‍സെക്രട്ടറി ഇബ്രാഹിംകുട്ടി,ട്രഷറര്‍ സലാം മാസ്റ്റര്‍,സെക്രട്ടറി അഷ്റഫ് ബക്കര്‍,പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.ഫസല്‍,ഹോസ്പിറ്റല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സലീം നാട്ടിക എന്നിവര്‍ക്ക് പ്രിവിലേജ് കാര്‍ഡുകള്‍ നല്കി. പഞ്ചായത്ത് ഭാരവാഹികളായ ശരീഫ് ഫൈസി,മജീദ് ഹുദവി,ഷാജി മോ ന് കെപി, മൊയ്തീന്‍കുട്ടി.പി,മൊയ്തീന്‍കുട്ടി പള്ളിമാലില്‍,അബു ഉള്ളാട്ടില്‍,അഷ്റഫ് പട്ടാക്കല്‍, ഫിറോസ് പാട്ടതൊടി,സുബൈര്‍ കെപി കരേക്കാട്,ഷുക്കൂര്‍ മാസ്റ്റര്‍,ശിഹാബ് പാറത്തൊടി,നിയാസ് പാലക്കല്‍,ഷഫീഖ് ക്യാമ്പിന് നേതൃത്വം നല്കി.