
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
ഗുരുവായൂര്‍ നിയോജക മണ്ഡലം കെഎംസിസി സേഹ ബ്ലഡ് ബാങ്ക് സര്‍വീസുമായി സഹകരിച്ച് അല്‍ വഹദാ മാളിന് സമീപത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു രക്തം ദാനം ചെയ്തു. അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കടവില്‍,സെക്രട്ടറി കബീര്‍ വിഎം,ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,അഷ്റഫ് പിപി,ജലാല്‍ സികെ,ലത്തീഫ് പുന്നയൂര്‍കുളം ക്യാമ്പിന് നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി ജലാല്‍ പിവി,ഭാരവാഹികളായ ഹൈദറലി പിഎം,നസീര്‍ പിവി,ഹാഷിം ഹസന്‍കുട്ടി,ഹക്കീം റഹ്മാനി,പഞ്ചായത്ത് പ്രതിനികളായ നഹാസ് കെഎസ് കടപ്പുറം,മുജീബ് എടയൂര്‍,അലി കൊപ്ര പുന്നയൂര്‍കുളം പ്രസംഗിച്ചു.