
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
അബുദാബി: കൊടുവള്ളി മണ്ഡലം കെഎംസിസി ‘സ്നേഹ സംഗമം 25’ നെസ്റ്റ് ഫാം ഹൗസില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹബൂബ് തച്ചംപൊയില്‍ തുടക്കം കുറിച്ചു. സി.മോയിന്‍കുട്ടി സ്മാരക ഓവറോള്‍ ട്രോഫിക്കു വേണ്ടിയുള്ള പഞ്ചായത്ത്തല കലാ-കായിക മത്സരങ്ങള്‍,ഫാമിലി മീറ്റ്,ഇശല്‍ വിരുന്ന്,സമാപന സമ്മാനദാന സംഗമം എന്നിവ നടന്നു. ഫാമിലി മീറ്റ് വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന് വെസ്റ്റ് വെണ്ണക്കോട് അധ്യക്ഷനായി. സംസ്ഥാന,ജില്ലാ നേതാക്കളായ അബ്ദുറസാഖ് അത്തോളി,അബ്ദുല്‍ മജീദ് അത്തോളി,നൗഷാദ് വടകര,ഷാഹിദ് അത്തോളി പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് കൊടുവള്ളി സ്വാഗതവും സെക്രട്ടറി അന്‍വര്‍ ഓമശ്ശേരി നന്ദിയും പറഞ്ഞു. ആവേശകരമായ കലാ,കായിക മത്സരങ്ങളില്‍ താമരശ്ശേരി പഞ്ചായത്ത് ഒന്നാം സ്ഥാനവും ഓമശ്ശേരി പഞ്ചായത്ത് രണ്ടാം സ്ഥാനവും നരിക്കുനി പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മാനദാന ചടങ്ങ് അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സി മോയിന്‍കുട്ടി സ്മാരക ട്രോഫി വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് പി.ഇബ്രാഹീം പാറന്നൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ബാസിത്ത് കായക്കണ്ടി,സിപി അഷ്റഫ്,ജില്ലാ പ്രസിഡന്റ് സയ്യിദ് ജാഫര്‍ തങ്ങള്‍,ജനറല്‍ സെക്രട്ടറി അഷ്റഫ് നജാത്ത്,സയ്യിദ് ജലീല്‍ തങ്ങള്‍ തിക്കോടി പ്രസംഗിച്ചു. ഫവാസ് കച്ചേരിമുക്ക്,റാസിഖ് ചമല്‍, അഷ്റഫ് കട്ടിപ്പാറ,സിദ്ദീഖ് സമദ് പിസി മുക്ക്,റാഷിദ് കട്ടിപ്പാറ,ജംഷാദ് ആരാമ്പ്രം,ജിഷാദ് കട്ടിപ്പാറ,അബ്ദു ല്‍ മജീദ് ചാലിയാര്‍ നേതൃത്വം നല്കി. മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന് വെസ്റ്റ് വെണ്ണക്കോട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ബഷീര്‍ എറക്കല്‍ കട്ടിപ്പാറ നന്ദിയും പറഞ്ഞു.