
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ദുബൈ: കൈപ്പമംഗലം മണ്ഡലം കെഎംസിസി അബുഹൈല്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സ്ഥാപക ദിനാചരണം ശ്രദ്ധേയമായി. പാര്‍ട്ടിയുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും പ്രഭാഷണങ്ങളും നടന്നു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശറഫുദ്ദീന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് മുഖ്യപ്രഭാഷണം നടത്തി.
‘പ്രസ്ഥാന സഹയാത്രികള്‍ക്ക് സ്നേഹാലിംഗനം 2025’ എന്ന പ്രമേയത്തില്‍ മണ്ഡലത്തിലെ മുസ്ലിംലീഗ് ഭാരവാഹികള്‍ക്ക് നല്കുന്ന റമസാന്‍ റിലീഫിന്റെ പോസ്റ്റര്‍ പ്രകാശനം അബ്ദുസ്സമദ് ചാമക്കാലയും ജമാല്‍ മനയത്തും ചേര്‍ന്ന് നിര്‍വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷറഫ് കൊടുങ്ങല്ലൂര്‍,ആര്‍വിഎം മുസ്തഫ, ബഷീര്‍ പെരിഞ്ഞനം,ജില്ലാ സെക്രട്ടറി ടിഎസ് നൗഷാദ്,ഷാര്‍ജ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി നസ്റുദ്ദീന്‍ പ്രസംഗിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ നെടുംപറമ്പ് സ്വാഗതവും ട്രഷറര്‍ ജലീല്നന്ദിയുംപറഞ്ഞു. വൈസ് പ്രസിഡന്റ് സിഎ മുഹമ്മദ് ഗസ്നി,ഭാരവാഹികളായ അഡ്വ.ത്വാഹ യൂസുഫ്, കബീര്‍ പെരുംതറ,ഷാഹിര്‍ ഉബൈദ്,അഹദ്,എംഎ ബഷീര്‍,സുധീര്‍ എംഐസി,ഷാജഹാന് എംഐസി, ക്യാപ്റ്റന്‍ ബഷീര്‍ പ്രസംഗിച്ചു.