
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കെഎംസിസി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘സന്നാഹം’ വനിതാ സംഗമം ഷാര്‍ജ ഇക്കണോമിക് ഡിപാര്‍ട്ട്മെന്റ് സെക്ഷന്‍ ഹെഡ് മീര മഹ്മൂദ് മൂസ ഉദ്ഘാടനം ചെയ്തു. അഡ്വ.റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഷമിദ ആസിഫ് ഇന്‍ട്രാക്ടീവ് സെഷന് നേതൃത്വം നല്കി. വനിതാ കെഎംസിസി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയിഷ അബ്ദുസ്സമദ് അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ജുസ്നാ വയരോള് സ്വാഗതം പറഞ്ഞു. ഡോ.ആയിഷ അലി സ്റ്റിംസ് പാലിയേറ്റീവ് സെന്റ്റിനെ പരിചയപ്പെടുത്തി. ഖത്തര്‍ കെഎംസിസി ഉപദേശക സമിതി അംഗം ഹസീന അസീസ്,റഹീമ ഇസ്മയില്‍ പികെ,ഷഹീന് ഫാദി, നോറ അല്‍ മസ്മി പങ്കെടുത്തു.
കുട്ടികളുടെ കലാ,കായിക പരിപാടികള്‍ക്കും സ്ത്രീകളുടെ ഹെന്ന-പാചക മത്സരങ്ങള്‍ക്കും ഭാരവാഹികളായ ഷംസിയ ഷരീഫ്,അനീസ ടിപി,ഹഫീല താജുദ്ദീന്,ഷക്കീല യൂനുസ്,നസീറ ബഷീര്‍,ഹഫ്സത്ത് ഹനീഫ,ഷറീന സലീം,ഹൗലത്ത് ഷംസു നേതൃത്വം നല്കി. വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സാജിദ ഇസ്ഹാഖ്,സംസ്ഥാന വനിതാ കെഎംസിസി ഭാരവാഹികളായ റീന സലീം,റാബിയ സത്താര്‍,നജ്മ സാജിദ്,ജില്ലാ ഭാരവാഹികളായ അസ്മിന അഷറഫ്,നൗറാസ് ബാനു,ഷക്കീല സഗീര്‍ പ്രസംഗിച്ചു. മണ്ഡലം ട്രഷറര്‍ ജസീല ഇസ്മയീല്‍ നന്ദി പറഞ്ഞു.