
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി മണ്ഡലം മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തി ല്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. തുമാമ കെഎംസിസി ഹാളില്‍ നടന്ന സംഗമത്തില്‍ സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്തുത്യര്‍ഹ സേവനം നടത്തിയ മുസ്ലിംലീഗിന്റെ ജനകീയ മുഖങ്ങളില്‍ പ്രധാനിയായിരുന്നു മുഹമ്മദുണ്ണി ഹാജിയെന്നും അദ്ദേഹത്തിന്റെ വേറിട്ട സേവന വഴിയും സംഭാവനകളും എന്നും ഓര്‍മിക്കപ്പെടുമെന്നും കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദു സ്സമദ് പറഞ്ഞു. സാധാരണക്കാരുടെയും പാര്ട്ടിക്കിടയിലെയും പാലമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു മുഹമ്മദുണ്ണി ഹാജിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് അനുസ്മരിച്ചു. സംഗമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് സിദ്ദീഖ് വാഴക്കാട് അധ്യക്ഷനായി. ഭാരവാഹികളായ അലി മൊറയൂര്‍,വിടിഎം സാദിഖ്,മലപ്പുറം ജില്ലാ ഭാരവാഹികളായ സവാദ് വെളിയങ്കോട്,അക്ബര്‍ വെങ്ങശ്ശേരി,മുനീര്‍ മലപ്പുറം,കോയ കൊണ്ടോട്ടി, അബ്ദുറൗഫ് കൊണ്ടോട്ടി,ജലീല്‍ കൊണ്ടോട്ടി,അസ്ലം ബംഗാളത്ത്,ഫിറോസ് പിടി,അക്ബര്‍ ടിപി വാഴക്കാട്,നാനാക്കല്‍ മുഹമ്മദലി പ്രസംഗിച്ചു.