
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന അല്‍ഐനില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടോ കണക്ഷന് വിമാന സര്‍വീസോ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അല്‍ഐന്‍ കണ്ണൂര്‍ ജില്ല കെഎംസിസി ആവശ്യപ്പെട്ടു. ഇതിനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുന്നതായി കമ്മിറ്റി അറിയിച്ചു.
ഇപ്പോള്‍ അല്‍ ഐനില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍, ഇവിടെ താമസിക്കുന്നവര്‍ അബുദാബി, ദുബൈ, അല്ലെങ്കില്‍ ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. വിമാനത്താവളങ്ങളിലെത്താന്‍ ദീര്‍ഘ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ സമയം, ബുദ്ധിമുട്ട്, ചെലവുകള്‍ എന്നിവ ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. പ്രശ്ന പരിഹാരത്തിന് അല്‍ ഐന്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി ഭാരവാഹികള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഡോ. അങ്കൂര്‍ ഗാര്‍ഗ്, കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിനേഷ് കുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ റൂട്ടിന്റെ സാദ്ധ്യതകള്‍ വിലയിരുത്താന്‍ അധികൃതര്‍ തയ്യാറായതായിട്ടുണ്ട്. കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ സര്‍വീസ് സാധ്യത വിലയിരുത്താന്‍ എയര്‍ ഇന്ത്യ എക്പ്രസ് ടീമിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. വരുന്ന വേനലവധിക്കു മുമ്പായുള്ള സമ്മര്‍ ഷെഡ്യൂളുകളില്‍ ഈ സെക്ടറില്‍ സര്‍വ്വീസ് തുടങ്ങുവാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും അല്‍ ഐന്‍ കണ്ണൂര്‍ ജില്ലാ കെഎംസിസിക്ക് അയച്ച മെയില്‍ സന്ദേശത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചതായി ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, ഫാറൂഖ് വേങ്ങാട് എന്നിവര്‍ അറിയിച്ചു. കൂടാതെ ഇന്‍ഡിഗോ എയര്‍വേസ് അധികാരികള്‍ക്കും അല്‍ ഐന്കണ്ണൂര് റൂട്ടിനെ പുതിയ ഇന്റര്‍നാഷണല്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്കിയിടുണ്ട്. ഈ ശ്രമങ്ങള്‍ വിജയകരമായാല്‍ അല്‍ ഐനില്‍ താമസിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് യാത്രാസൗകര്യം കൂടുകയും സാമ്പത്തിക ഭാരം കുറയുകയും ചെയ്യും.