
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃക സൃഷ്ടിച്ചതു പോലെ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും സാമൂഹിക ഐക്യത്തിന് ശക്തിപകരുകയും ചെയ്യുന്ന സംഘടനയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ് പറഞ്ഞു. അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ‘അതൃപത്തി ല്‍ അല്പനേരം കടപ്പുറം സൊറ പറയാം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പഞ്ചായത്ത് പ്രവര്‍ത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മനുഷ്യര്‍ക്കിടയിലെ വിദ്വേഷവും മാനസിക സമ്മര്‍ദവും മാറ്റിയെടുക്കാനും സ്നേഹത്തിന്റെ വ്യാപാരികളായി സമൂഹത്തില്‍ മാതൃക സൃഷ്ടിക്കാനും കെഎംസിസിപ്രവര്ത്തകര്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് കെഎസ് നഹാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍ മുഖ്യാതിഥിയായിരുന്നു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പിവി ജലാലുദ്ദീന്‍, വൈസ് പ്രസിഡന്റ് പിവി നസീര്‍,ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കടവില്‍,ജനറല്‍ സെക്രട്ടറി കബീര്‍,മണ്ഡലം ഭാരവാഹികളായ സൈദ് മുഹമ്മദ്,സികെ ജലാല്‍,അഷ്റഫ് പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഫെയ്മസ് ഗ്രുപ്പ് ചെയര്മാന് ഹംസ,വിഎം മുനീര്‍,ഷബീര്‍ പുളിക്കല്‍ ഏഷ്യ ഒപ്റ്റിക്കല്‍,ജഹാഗീര്‍ സീവേവെസ് ഗ്രുപ്പ്,പിസി സബൂര്‍,നാസര്‍ പെരിങ്ങാട്ട്,കെഎസ് അലി,സബിത സൈദ് മുഹമ്മദ്,ആഷിത നസീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ സികെ അലിയാമുണ്ണി,നവാസ് ആലുങ്ങല്‍,മുനീര്‍ ബിന്‍ ഈസ,റഷീദ് ചാലില്‍,ശിഹാബ് കരീം,നാസര്‍ കൊച്ചീകാരന്‍ നേതൃത്വം നല്കി. സെക്രട്ടറി ആര് വി.ഹാഷിം സ്വാഗതവും ട്രഷറര്‍ സിബി നാസര്‍ നന്ദിയും പറഞ്ഞു.