വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: യുഎഇയിലെ സ്കൂളുകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കായി നാഷണല്‍ കെഎംസിസി മികച്ച അവസരം ഒരുക്കുന്നു. സ്കൂള്‍ മേഖലയില്‍ തൊഴില്‍ തേടുന്നവരെ ഒരു വേദിയിലെത്തിക്കുന്നതിനായി യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് സെപ്തംബര്‍ 13ന് ദുബൈയില്‍ കരിയര്‍ ഫസ്റ്റ് നടത്തും. അധ്യാപകര്‍ക്ക് പുറമെ ബസ് മോണിറ്റര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെയിന്റനന്‍സ്, റിസപ്ഷണിസ്റ്റ്, കാഷ്യര്‍, ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കരിയര്‍ ഫസ്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ കെഎംസിസി തയ്യാറാക്കുന്ന നിശ്ചിത ഗൂഗിള്‍ ഫോം മുഖേന ആഗസ്ത് 31 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും അര്‍ഹത നേടുന്നവരെ ഷോട്ട് ലിസ്റ്റ് ചെയ്ത് സെപ്തംബര്‍ 13ന് നടക്കുന്ന കരിയര്‍ ഫസ്റ്റില്‍ പങ്കെടുപ്പിക്കും. പ്രമുഖ സ്കൂള്‍ അധികാരികളുമായി ഇവിടെ കൂടിക്കാഴ്ചക്ക് അവസരമൊരുക്കും. യോഗ്യരായവരെ ഇവിടെ നിന്നായിരിക്കും വിവിധ തസ്തികയിലേക്ക് തെരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ 750-ഓളം ഒഴിവുകളിലേക്കായിരിക്കും അവസരമുണ്ടാവുക. യുഎയിലെ അഞ്ചിലധികം സ്കൂള്‍ ഗ്രൂപ്പുകള്‍ ഇതുമായി സഹകരിക്കുമെന്ന് നാഷണല്‍ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്, ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, കരിയര്‍ ഫസ്റ്റ് ഡയറക്ടര്‍ സിയാദ് എന്നിവര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതൊരു തുടര്‍പ്രക്രിയയാണെന്നും യുഎഇയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യമെന്നും നേതാക്കള്‍ പറഞ്ഞു. ഇതിലേക്ക് യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും യോഗ്യരായവര്‍ക്ക് കരിയര്‍ ഫസ്റ്റില്‍ പങ്കെടുക്കാമെന്നും അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലവും മറ്റു വിവരങ്ങളും അപേക്ഷകരെ നേരിട്ട് അറിയിക്കും. അപേക്ഷിക്കാനുള്ള ഗുഗിള്‍ ഫോം ലിങ്ക്- https://forms.gle/cmzRgCRnh6y5MLyLA