
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : 48 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാക്കല്‍ കുഞ്ഞാപ്പു ഹാജിക്ക് മാറാക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നല്കി. ജദ്ദാഫ് സാബില്‍ ക്രൂയിസറില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ബാപ്പു ചേലകുത്ത് അധ്യക്ഷനായി. മലപ്പുറം ജില്ലാ ട്രഷറര്‍ സിവി അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാറാക്കര സോക്കര്‍ ഫെസ്റ്റില്‍ വളണ്ടിയര്‍ വിങ് സേവനം ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദീന്‍ മാറാക്കര,ഷരീഫ് പിവി കരേക്കാട്, സമീര്‍ കാലൊടി,ജലീല്‍ കൊന്നക്കല്‍,ജാഫര്‍ പതിയില്‍,സൈദലവി പി,ഷെരീഫ് മുത്തു,ബദറു കല്പക,മുബഷിര്‍,ഷമീം സി,അയ്യൂബ് സിപി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷറഫ് ബാബു കാലൊടി സ്വാഗതവും ട്രഷറര്‍ ഷിഹാബ് എപി നന്ദിയും പറഞ്ഞു