
കെപി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ: ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ‘ഹംസഫര്‍’ വെല്‍ഫെയര്‍ സ്കീമിന്റെ തൃത്താല മണ്ഡലം തല ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ കെ എംസിസി അംഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്കുന്ന പദ്ധതിയായ സാമൂഹ്യ സുരക്ഷ സ്കീം കഴിഞ്ഞ ഇരുപത് വര്‍ഷമായി നടന്ന് വരുന്നു. കൂടുതല്‍ അംഗങ്ങളിലേക്ക് സംഘടനയുടെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് കാമ്പയിന് തുടക്കമിട്ടത്. ദുബൈ കാപിറ്റല്‍ സ്കൂളില്‍ നടന്ന പ്രചാരണ കാമ്പയിന് ഉദ്ഘാടനത്തില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി പാലക്കാട് ജില്ല പ്രസിഡന്റ്് ജംഷാദ് മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി കെ.ടി ഗഫൂര്‍, നസീര്‍ തൃത്താല, ജില്ലാ ഭാരവാഹികളായ ജമാല്‍ കൊഴിക്കര, ടി.എം.എ സിദ്ധീഖ്, അന്‍വര്‍ ഹല, സി.വി അലി, മണ്ഡലം ജനറല്‍ സെക്രട്ടറി അനസ് മാടപ്പാട്ട്, ട്രഷറര്‍ ഷമീര്‍ കൊഴിക്കര, വെല്‍ഫെയര്‍ കോഡിനേറ്റര്‍ കെ.പി നൂര്‍, മണ്ഡലം ഭാരവാഹികളായ അന്‍സാര്‍, മുസ്തഫ, റഷീദ്, സെയ്ദ്, ഇര്‍ഷാദ് ഹുദവി വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു.