
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് സിഎച്ച് സെന്റര്‍ കുവൈത്ത് ചാപ്റ്റര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം അപ്സര ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്മാന് മഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഖാലിദ് കൂളിയങ്കാല്‍ അധ്യക്ഷനായി. കണ്‍വീനര്‍ മുഹമ്മദലി ബദ്രിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈസ് ചെയര്മാന് പിഎ നാസര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തുടര്‍ന്ന് 2025-27 വര്‍ഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി ഖാലിദ് കൂളിയങ്കാല്‍ (ചെയര്മാന്),ഫൈസല്‍ സിഎച്ച് (വര്‍ക്കിങ് ചെയര്മാന്),ഫൈസല്‍ പാറപ്പള്ളി(ജനറല്‍ ക ണ്‍വീന ര്‍),പിഎ നാസര്‍(ട്രഷറര്‍),യൂസുഫ് കൊതിക്കാല്‍,ഹാരിസ് മുട്ടുന്തല,മജീദ് സിഎച്ച്,ഇഖ്ബാല്‍ കുശാല്‍നഗര്‍,മുഹമ്മദ് മാണിക്കോത്ത്(വൈസ് ചെയര്മാന്മാര്),മുഹമ്മദലി ബദ്രിയ,അഷ്റഫ് കുചാണം,മഹ്റൂഫ് കൂളിയങ്കാല്‍,ഷംസു ബദ്രിയ, കരീം ചിത്താരി (കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാല്‍ മാവിലാടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെഎംസിസി കാസര്‍കോട് ജില്ലാ ഭാരവാഹികളായ ഖാലിദ് പള്ളിക്കര,ഖുതുബുദ്ദീന്‍, സുഹൈല്‍ ബല്ല, സാധു സംരക്ഷണ സംഘം പ്രസിഡന്റ് ഹസന് ബല്ല പ്രസംഗിച്ചു. ഫൈസല്‍ പാറപ്പള്ളി സ്വാഗതവും അഷ്റഫ് കുചാണം നന്ദിയും പറഞ്ഞു.