
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി : കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘കോഴിക്കോടന്‍ ഫെസ്റ്റ് സീസണ് 2’ന്റെ ഭാഗമായി സംഘടിപ്പിക്കുന്നു പാചക മത്സരം ഇന്ന് രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. യുഎഇയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കാണ് മത്സരം. ബിരിയാണി,പുഡ്ഡിങ്, കേക്ക് തുടങ്ങി മൂന്ന് വിഭാഗങ്ങളിലായിരിക്കും മത്സരം. പാചക മത്സരം വിജയിപ്പിക്കുന്നതിന് ചേര്‍ന്ന യോഗം യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. സി.എച്ച് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ ബാസിത് കായക്കണ്ടി,നൗഷാദ് കൊയിലാണ്ടി,എന്‍.സാദത്ത്,മഹ്ബൂബ് തച്ചംപൊയില്‍,സിറാജ് ദേവര്‍കോവില്‍,ഫഹീം ബേപ്പൂര്‍,ഷറഫുദ്ദീന് കടമേരി പ്രസംഗിച്ചു. അഷ്റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു. ജനുവരി 4,5 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് കോഴിക്കോടന്‍ ഫെസ്റ്റ് നടക്കുക.