
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി: ഷീ ഫ്യൂഷന്‍ ഫിയസ്റ്റ സെഷന് 2ന്റെ ഭാഗമായി ഷീ സൂപ്പര്‍ ഷെഫ് തത്സമയ പാചക മത്സരം അബുദാബി ബെന്‍സര്‍ ഫാമില്‍ നടന്നു. അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ‘ഷീ’ (സീ ഹെര്‍ എംപവേര്‍ഡ്) സംഘടനയാണ് തത്സമയ പാചക മത്സരം ഒരുക്കിയത്. ഷീ സൂപ്പര്‍ ഷെഫ് ലൈവ് കുക്കിങ് മത്സരത്തില്‍ 20 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.
അമ്മാറ സിദ്ദീഖ്,ഫാത്തിമ റസിയ,ഷെബാന ഷാജി എന്നിവര്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി. വടംവലി, മയിലാഞ്ചിയിടല്‍ മത്സരങ്ങളും വിവിധയിനം കലാപരിപാടികളും പാചക മത്സരത്തിന് മാറ്റ് കൂട്ടി. റിധം അറേബ്യ അവതരിപ്പിച്ച മുട്ടിപ്പാട്ട് പരുപാടി പ്രധാന ആകര്‍ഷകമായിരുന്നു. പാചക ലോകത്ത് ശ്രദ്ധേയരായ ബീഗം ഷാഹിന,ഷഫീല ആരിഫ്,ഉദയത്ത് ഷാന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. സുറുമി ശിഹാബ്,ഉദയത്ത് ഷാന്‍,ഡോ.ഷമീമ ശരീഫ്,സജ്ന റിയാസ്,താനൂജ ഫാരിസ്,ജസ്ന അന്‍വര്‍,ഹുസ്ന അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഷീ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ഇശല്‍ ബാന്റ് അബുദാബി മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി