
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി മൊബൈല്‍സിന്റെ പത്താമത് ബ്രാഞ്ച് ദുബൈ മുഹൈസന പെപ്കോ ലേബര്‍ക്യാമ്പ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കായക്കൊടി ഇബ്രാഹിം മുസ്ല്യാര്‍, കെപി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, അറബ് പ്രമുഖന് ഇബ്രാഹിം ഹസന് ഔക്കല്, ഡയറക്ടര്‍ കെ.പി ആഷിഖ്, കെപി ഗ്രൂപ്പ് സി.എഫ്.ഒ സലീത് എറോത്ത്, ഓപ്പറേഷന് മാനേജര്‍ പി.കെ സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കെ.പി മൊബൈല്‍സ് ലഭ്യമാക്കിയിരുന്നത്. മികച്ച വിലയില്‍ ഗുണനിലവാരമുള്ള ഉല്പന്നങ്ങള് ലഭ്യമാക്കുന്നു. ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നുണ്ട് കെപി ഗ്രൂപ്. സാമൂഹിക രംഗത്തും സജീവമായുള്ള കെപി മുഹമ്മദ്, ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, വയനാട് മുട്ടില്‍ യതീംഖാന ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗം, വടകര എന്‍ആര്‍ഐ ഫോറം രക്ഷാധികാരി എന്നീ പദവികളും വഹിക്കുന്നുണ്ട്. 20 വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 10 സൂപ്പര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്ക്വയര്‍ എന്ന പേരില്‍ 7 റെസ്റ്റോറന്റുകളും 28 ഓളം കെപി ചായ് ഔട്ലെറ്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, ഗ്രീന്‍ സോഫ്റ്റ് ടെക്നോളജീസ് (ഐടി സൊല്യൂഷന്‍സ്), റിയല്‍ എസ്റ്റേറ്റ് എന്നീ രംഗത്തും കെപി ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.