
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: യുഎഇ റെയിഞ്ച് എസ്കെഎസ്ബിവി യുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള യുഎഇയിലെ 24 മദ്രസകളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി ‘അറിവ്,അദബ്,സമര്‍പ്പണം’ പ്രമേയത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിഭാ ശാക്തീകരണം ‘കലോപ്സിയ 2025’ നവ്യാനുഭൂതിയായി. ഷാര്‍ജ മുബാറക് സെന്ററില്‍ നടന്ന സംഗമം ഷാര്‍ജ ദഅ്വ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡന്റ് കെഎം കുട്ടി ഫൈസി അച്ചൂര് അധ്യക്ഷനായി. അല്‍ ഇബ്തിസാമ സെന്റര്‍ പ്രിന്‍സിപ്പല്‍ ഇര്‍ഷാദ് ആദം ഷാര്‍ജ മുഖ്യാതിഥിയായി. ഫൈനല്‍ ഫോക്കസ്,മാസ്റ്ററി ഹവര്‍,സീഡ്സ് ഓഫ് ചെയ്ഞ്ച് എന്നീ സെഷനുകളിലെ ക്ലാസുകള്‍ക്ക് യഥാക്രമം സഫീര്‍ ജാറങ്കണ്ടി,സിഎ ഷാഫി മാസ്റ്റര്‍,മുഹമ്മദ് അബ്ദുല്‍ ഗഫ്ഫാര്‍ നേതൃത്വം നല്കി.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് മധ്യപ്രദേഷിലെ ഭോപ്പാലില്‍ നടന്ന നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രോമിസിങ് പ്രോജക്ട് അവാര്‍ഡ് നേടിയ ദുബൈ സുന്നി സെന്റര്‍ മദ്രസാ വിദ്യാര്‍ഥി മുഹമ്മദ് ഹംദാന്‍ ബിന്‍ അബ്ദുല്ലയെ ആദരിച്ചു. ഷാര്‍ജ ദഅ്വ സെന്റര്‍ പ്രസിഡന്റ് അഹമ്മദ് സുലൈമാന്‍ ഹാജി,അബ്ദുറസാഖ് വളാഞ്ചേരി,ഷൗക്കത്തലി മൗലവി ദൈദ്,അബ്ദുറഷീദ് ദാരിമി റാസല്‍ഖൈമ,ശാക്കിര്‍ ഹുദവി ഫുജൈറ,അശ്റഫ് ദേശമംഗലം,അബ്ദുല്‍ ഹകീം ഷാര്‍ജ,അബ്ദുല്‍ കരീം ഫൈസി അജ്മാന്,മുജീബുറഹ്മാന്‍ ചിത്താരി അല്‍ നഹ്ദ,എന്നിവരും സ്വദര്‍ മുഅല്ലിമുമാരും എസ്കെഎസ്എസ്എഫ് ഷാര്‍ജ സംസ്ഥആന കമ്മിറ്റി നേതാക്കളും പങ്കെടുത്തു. എസ്ബിവി ചെയര്മാന് അബ്ദുല്ലത്തീഫ് അന്‍വരി ബനിയാസ് സ്വാഗതവും ഷാര്‍ജ എസ്കെഎസ്എസ്എഫ് സെക്രട്ടറി അഫ്സല് കോഴിക്കോട് നന്ദിയും പറഞ്ഞു.