
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: വെള്ളിയാഴ്ച ഖുതുബ പരിഭാഷ കേള്‍ക്കാന്‍ പ്രത്യേക ആപ്പുമായി ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരും സംരംഭം ഏര്‍പ്പെടുത്തുന്നത്. ഷാര്‍ജയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ അല്‍സീഫ് പ്രദേശത്തെ അല്മഗ്ഫിറ മസ്ജിദിലെ ഖുതുബയാണ് 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുക. ാശിയമൃ എന്ന ആപ്ലിക്കേഷനിലൂടെ ഇത് ലഭ്യമാകുമെന്ന് ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. അറബി ഭാഷ അറിയാത്തവര്‍ക്കും സംസാരിക്കാത്തവര്‍ക്കും വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെ സന്ദേശം എത്തിക്കാനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള ഭരണകൂടത്തിന്റെ താല്‍പ്പര്യത്തിന് അനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനില്‍ ഇംഗ്ലീഷ്,ഫ്രഞ്ച്,ഉറുദു,പാഷ്തോ തുടങ്ങിയ 40 ഭാഷകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാന്‍ കഴിയും. കൂടാതെ പ്രസംഗത്തിനിടയിലോ അതിനുശേഷമോ ടെക്സ്റ്റ് അല്ലെങ്കില്‍ ഓഡിയോ വിവര്‍ത്തനം നല്കുന്നു.
സാമൂഹിക ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലും സഹിഷ്ണുതയുള്ള ഇസ്ലാമിക മൂല്യങ്ങള്‍ ഏകീകരിക്കുന്നതിലും ഗുണപരമായ മാറ്റമാണ് ഈ ആപ്ലിക്കേഷനിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗമാളുകള്‍ക്കും ഭാഷാ വ്യത്യാസങ്ങളിലാതെ വെള്ളിയാഴ്ച പ്രഭാഷണങ്ങളില്‍ നിന്ന് പ്രയോജനമുണ്ടാവുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മതകാര്യ വകുപ്പ്ചൂണ്ടിക്കാട്ടി