
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അന്താരാഷ്ട്ര ജീവിത ചെലവ് സൂചികയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ ഗള്‍ഫ് രാജ്യം കുവൈത്ത്. ആഗോള പട്ടികയിലെ 139 രാജ്യങ്ങളില്‍ അറബ് ലോകത്ത് 12ാം സ്ഥാനത്തും ആഗോളതലത്തില്‍ 80ാം സ്ഥാനത്തുമാണ് കുവൈത്ത്. അഞ്ച് പ്രാഥമിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിവിധ രാജ്യങ്ങളിലെ ജീവിതച്ചെലവ് താരതമ്യം ചെയ്യുന്നത്. പാര്‍പ്പിട വാടക,ജീവിതച്ചെലവ്,നിത്യോപയോഗ വസ്തുക്കളുടെ വിലകള്‍,ഹോട്ടല്‍ വിലനിലവാരം,പ്രാദേശിക കറന്‍സിയുടെ വാങ്ങല്‍ ശേഷി എന്നിവ ഇതിലുള്‍പ്പെടുന്നു. ന്യൂയോര്‍ക്ക് സിറ്റി റഫറന്‍സ് പോയിന്റായാണ് സൂചിക കണക്കാക്കുന്നത്.
ജീവിത ചെലവ് സൂചികയില്‍ കുവൈത്തിന് 40.4 പോയിന്റാണുള്ളത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ജീവിതച്ചെലവിന്റെ 40.4 ശതമാനമാണ് കുവൈത്തിലെ ജീവിതച്ചെലവ് എന്നര്‍ത്ഥം. കുവൈത്തിലെ പാര്‍പ്പിട വാടക നിലവാരം ന്യൂയോര്‍ക്ക് നഗരത്തിന്റെ വാടകയുടെ 21.9 ശതമാനമാണ്. മൊത്തത്തിലുള്ള ജീവിതച്ചെലവ് ന്യൂയോര്‍ക്ക് നഗരത്തിന്റെ ചെലവിന്റെ 32.2 ശതമാനവും നിത്യോപയോഗ വസ്തുക്കളുടെ വില നിലവാരം ന്യൂയോര്‍ക്ക് നഗരത്തിലെ വിലയുടെ 33.7ശതമാനവുമാണ്.
ഹോട്ടല്‍ വിലനിലവാരം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിലയുടെ 40.8 ശതമാനമാണ് സൂചികയിലുള്ളത്. കുവൈത്തി ദീനാറിന്റെ വാങ്ങല്‍ ശേഷിയാകട്ടെ അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് 1.74 മടങ്ങ് കൂടുതലാണ്. 174 ശതമാനം വാങ്ങല്‍ ശേഷിയാണ് കുവൈത്ത് ദീനാറിനുള്ളത്. ഗള്‍ഫ് മേഖലയില്‍ ഒമാന്‍ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവില്‍ രണ്ടാം സ്ഥാനത്താണ് കുവൈത്ത്. റാങ്കിങ് യഥാക്രമം ഇപ്രകാരമാണ്. ഒമാന്‍,കുവൈത്ത്,സഊദി അറേബ്യ,ഖത്തര്‍,ബഹ്റൈന്‍,യുഎഇ.
ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള രാജ്യങ്ങള്‍ യഥാക്രമം പാകിസ്ഥാന്,ലിബിയ,ഈജിപ്ത്,ഇന്ത്യ,അഫ്ഗാനിസ്ഥാന്, മഡഗാസ്കര്‍,ബംഗ്ലാദേശ്,റഷ്യ,പരാഗ്വേ എന്നിവയാണ്. ഉയര്‍ന്ന ജീവിതച്ചെലവുള്ള രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്റ്,യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍,ഐസ്്ലാന്റ്,ബഹാമസ്,സിംഗപ്പൂര്‍, ഹോങ്കോങ്(ചൈന),ബാര്‍ബഡോസ്,നോര്‍വേ,പപ്പുവ ന്യൂ ഗിനിയ,ഡെന്മാര്ക്ക് എന്നിവയാണ്. കുവൈത്ത് ദീനാറിന്റെ ഉയര്‍ന്ന വാങ്ങല്‍ ശേഷിയാണ് ജീവിതച്ചെലവ് കുറക്കുന്നത്. ദിനാര്‍ യുഎസ് ഡോളറിനേക്കാള്‍ ശക്തമാണ്. യുഎസ് ഡോളറിന്റെ മൂന്ന് മടങ്ങോളം മൂല്യമധികമുണ്ട് കുവൈത്ത് ദീനാറിന്. ഇത് കുവൈത്തിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഉയര്‍ന്ന ജീവിത നിലവാരം നിലനിര്‍ത്താന്‍ എളുപ്പമാക്കുന്നു.