
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച് മലയാളികളടക്കം 11 പ്രവാസികള്‍ മരണമടഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് ആസ്പത്രികളില്‍ നിന്നുമറിയുന്നത്. മലയാളികളുള്‍പ്പെടെ നിരവധിപേരാണ് അദാന്‍, ഫര്‍വാനിയ ആസ്പത്രികളില്‍ കഴിയുന്നത്. ഇവരില്‍ പലരും അത്യാസന്ന നിലയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവാസി തൊഴിലാളികളെ ഗുരുതരാവസ്ഥയില്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്. ചിലരെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആസ്പത്രിയില്‍ കഴിയുന്നവരില്‍ ചിലര്‍ക്ക് വൃക്കകള്‍ തകരാറിലായതുകാരണം ഡയാലിസിസ് ചെയ്യുകയാണ്. ഭൂരിഭാഗം പേര്‍ക്കും കാഴ്ച ശക്തി നഷ്ടമായതായി പറയുന്നു. ഗുരതരാവസ്ഥയിലുള്ളവരുടെയും മരണപ്പെട്ടവരുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരില്‍ മലയാളികളെ കൂടാതെ തമിഴരും നേപ്പാളികളുമുണ്ടെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അന്വേഷണ സംഘത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി അറിയുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി പേര് വിവിധ പ്രദേശങ്ങളിലുള്ള ആസ്പത്രികളില്‍ ചികിത്സ തേടി എത്തുന്നതായാണ് വിവരം. ഒരു കേന്ദ്രത്തില്‍ നിന്നും നിര്‍മ്മിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത മദ്യമാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് നിഗമനം. സമ്പൂര്‍ണ്ണ മദ്യനിരോധനം നിലനില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ അന്വേഷണ സംഘം പിടികൂടിയതായി അറിയുന്നു. മദ്യം വാറ്റി വില്‍ക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കുവൈത്തിലുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വ്യാപക പരിശോധന നടത്തി വ്യാജ മദ്യവില്‍പ്പനക്കാരെ പിടികൂടിയിരുന്നു. മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മലയാളികള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. ഷുഐബ പോര്‍ട്ടിലെത്തിയ കണ്ടെയ്നറില്‍ നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കണ്ടെയ്നര്‍ സ്വീകരിക്കാനെത്തിയ രണ്ടു പേരെയാണ് അധികൃതര്‍ പിടികൂട്ടിയത്.