
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതി അഹ്ലന് വ സഹലന്‍ യാ ശഹറു റമസാന്‍ പരിപാടി ദജീജ് മെട്രോ കോര്‍പറേറ്റ് ഹാളില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റും മതകാര്യ സമിതി ചെയര്‍മാനുമായ ഇഖ്ബാല്‍ മാവിലാടം അധ്യക്ഷനായി. ‘റമളാന്‍ ആരാധനയുടെ വസന്ത കാലം’ വിഷയത്തില്‍ അബ്ദുറഹ്മാന് ഫൈസി നിലമ്പൂരും ‘റമസാനും വിശുദ്ധ ഖുര്‍ആനും’ വിഷയത്തില്‍ അഷ്റഫ് എകരൂലും പ്രഭാഷണം നടത്തി.തളിപ്പറമ്പ് സിഎച്ച് സെന്റര്‍ ഭാരവാഹിയായിരിക്കെ മരിച്ച മജീദ് ഞൊക്ലിയുടെ അന്ത്യാഭിലാശമായ സിഎച്ച് സെന്റര്‍ ഫണ്ട് സമാഹരണം മെട്രോ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയരക്ടര്‍ ഹംസ പയ്യന്നൂര്‍ കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ക്ക് നല്കി നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,സംസ്ഥാന വൈസ് പ്രസിഡന്റ് റഹൂഫ് മാഷ്ഹൂര്‍ തങ്ങള്‍ പ്രസംഗിച്ചു. സംസ്ഥാന നേതാക്കളായ എംആര്‍ നാസര്‍,ഡോ.മുഹമ്മദലി,ഗഫൂര്‍ വയനാട്,സലാം പട്ടാമ്പി,സലാം ചെട്ടിപ്പടി,ഉപദേശക സമിതി അംഗം കെകെപി ഉമ്മര്‍കുട്ടി പങ്കെടുത്തു. മതകാര്യ സമിതി നേതാക്കളായ അഷ്റഫ് ദാരിമി,സൈനുല്‍ ആബിദ് അല്‍ ഖാസിമി,അബ്ദുല്‍ ഹകീം അല്‍ അഹ്സനി,ഖാലിദ് പള്ളിക്കര,ഷാഫി ആലിക്കല്‍,അബ്ദുല്‍ ശുകൂര്‍ നാണി,ഹൈദര്‍ പെരുമളബാദ്,താഹ തൊടുപു നേതൃത്വം നല്കി. മുസ്ലിംലീഗ് മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വയനാട്,യുഎ മുനീര്‍ എന്നിവര്‍ക്ക് സ്വീകരണം നല്കി. കണ്‍വീനര്‍ കുഞ്ഞാബ്ദുല്ല തയ്യില്‍ ഖിറാഅത്ത് നടത്തി. മതകാര്യ സമിതി ജനറല്‍ കണ്‍വീനവര്‍ സാബിത്ത് ചെമ്പിലോട് സ്വാഗതവും യഹ്യഖാന്‍ വാവാട് നന്ദിയും പറഞ്ഞു. അഷ്റഫ് ദാരിമി പ്രാര്‍ത്ഥനാ സദസിന് നേതൃത്വംനല്കി.