വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: പിറന്ന നാട്ടില്‍ ജീവിക്കാന്‍ പോരാടുന്ന ഫലസ്തീന് ജനതക്ക് കുവൈത്ത് കെഎംസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നതെന്നും പട്ടിണിയിലും മരണക്കിടക്കയിലും കഴിയുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന നിരപരാധികളുടെ നിലവിളി മനുഷ്യകുലത്തിന്റെ മനസാക്ഷിയെ നടുക്കുന്നതാണെന്നും ഗസ്സ ഐക്യദാര്‍ഢ്യ പ്രമേയത്തില്‍ വിലയിരുത്തി. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മു്സലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.എ റഷീദ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ധീന്‍ നദവി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അസീസ് കുമാരനല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി, കെഎംസിസി സംസ്ഥാന ഭാരവാഹികളായ റഊഫ് മഷ്ഹൂര്‍, ഇഖ്ബാല്‍ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആര് നാസര്‍, ഡോ. മുഹമ്മദലി, ഗഫൂര്‍ വയനാട്, ഷാഹുല്‍ ബേപ്പൂര്‍, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി പ്രസംഗിച്ചു. അജ്മല്‍ മാഷ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.