
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സ്പോര്‍ട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ 22,29 തിയ്യതികളില്‍ മിഷ്രിഫ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്റര്‍ കോണ്സ്റ്റിറ്റിയന്സി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ‘കെഎംസിസി ചാമ്പ്യന്‍സ് കപ്പ് 2025’ഫിക്സ്ചര്‍ നറുക്കെടുപ്പ് നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷനായി. വിവിധ മണ്ഡലത്തില്‍ നിന്നുള്ള പതിനാറോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. സ്പോര്‍ട്സ് വിങ് വൈസ് ചെയര്മാന് മന്‍സൂര്‍ കുന്നത്തേരി ടൂര്‍ണമെന്റിന്റെ ഘടനയും നിയമങ്ങളും വിശദീകരിച്ചു. ഫൈസല്‍ തളിപ്പറമ്പ് നറുക്കെടുപ്പിന് നേതൃത്വം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് എംആര്‍ നാസര്‍,ജില്ലാ ഭാരവാഹികളായ റസാഖ് അയ്യൂര്‍,മിസ്ഹബ് മാടമ്പില്ലത്ത്,ഷാജഹാന് തിരുവനന്തപുരം,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റാഫി ആലിക്കല്‍,ലത്തീഫ് ടി.വി പ്രസംഗിച്ചു. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള മാനേജര്‍മാരും ടീം ക്യാപ്റ്റന്മാരും പങ്കെടുത്തു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷമീദ് മമ്മാക്കുന്ന് സ്വാഗതവും കണ്‍വീനര്‍ ഫാറൂഖ് തെക്കേക്കാട് നന്ദിയും പറഞ്ഞു.