
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള കുടുംബ സന്ദര്‍ശക വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി. സന്ദര്‍ശക വിസയുടെ കാലാവധി ഒരു മാസത്തില്‍ നിന്നും മൂന്ന് മാസമായി ഉയര്‍ത്തി. ആവശ്യാനുസരണം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ദീര്‍ഘിപ്പിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. മാത്രമല്ല കുടുംബ സന്ദര്‍ശക വിസയില്‍ കുവൈത്തിലേക്ക് വരുന്നവര്‍ക്ക് ദേശീയ വിമാനകമ്പനി വഴി യാത്ര ചെയ്യണം എന്ന നിബന്ധന ഒഴിവാക്കി ഏത് വിമാനകമ്പനിയും തെരഞ്ഞെടുക്കാനുള്ള അനുമതി നല്കി. ഇത് സംബന്ധിച്ച് എല്ലാ വിമാന കമ്പനികള്‍ക്കും കുവൈത്ത് വ്യോമയാന അധികൃതര്‍ നിര്‍ദേശം നല്കി. നിലവില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന എല്ലാ യാത്രക്കാരും കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയര്‍ വേയ്സ്, അല്‍ ജസീറ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളുടെ ടിക്കറ്റ് വഴി യാത്ര ചെയ്യണമെന്നായിരുന്നു നിബന്ധന, ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസയുമായി ബന്ധപെട്ട് നേരത്തെ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ലളിതമാക്കുവാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസമാണ് സന്ദര്‍ശക വിസാ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് സഊദ് അബ്ദുസ്സബാഹ് വ്യക്തമാക്കിയത്.