
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കുവൈത്ത് സിറ്റി: കെഎംസിസി സംസ്ഥാന ആര്‍ട്സ് വിങ് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രബന്ധ രചനാ മത്സരത്തിന്റെ പോസ്റ്റര്‍ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ പ്രകാശനം ചെയ്തു. ഫര്‍വാനിയ കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് അധ്യക്ഷനായി. ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് ബഷീര്‍ ബാത്ത,വൈസ് പ്രസിഡന്റുമാരായ ഇക്ബാല്‍ മാവിലാടം,എംആര്‍ നാസര്‍,പ്രവര്‍ത്തക സമിതി അംഗം റാഫി ആലിക്കല്‍,സലാം ചെട്ടിപ്പടി,ഇസ്മായീല്‍ കോട്ടക്കല്‍ പ്രസംഗിച്ചു.
ഫക്രുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ആര്‍ട്സ് വിങ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല കടവത്ത് സ്വാഗതവും തൃശൂര്‍ ജില്ലാ ആര്‍ട്സ് വിങ് ചെയര്മാന് നാസര്‍ തളി നന്ദിയും പറഞ്ഞു. കുവൈത്തിലുള്ള എല്ലാ പ്രവാസികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മലയാള ഭാഷയില്‍ ‘ഞാനും കുവൈത്തും’ എന്ന വിഷയത്തെ ആസ്പദമാക്കി 400 വാക്യത്തില്‍ കവിയാത്ത രചനകള്‍ ഫെബ്രുവരി 20 വരെ 55649401 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും രചനകള്‍ കുവൈത്ത് കെഎംസിസി മുഖപത്രമായ ദര്‍ശനം മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.