
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: പ്രമുഖ പേയ്റോള്‍ മാനേജ്മെന്റ് ഹ്യൂമന്‍ റിസോഴ്സ് സേവനദാതാക്കളായ ഓള്‍ഡിജി ടെക് ലിമിറ്റഡ് കമ്പനിയുമായി കൈകോര്‍ത്ത് യുഎഇ ആസ്ഥാനമായ ആഗോള ധനകാര്യ സേവന കൂട്ടായ്മയായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ്. ഇരു സ്ഥാപനങ്ങളും മികച്ച ഉപഭോക്തൃ സേവനത്തിനുള്ള സഹകരണത്തിന് ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു. ലുലു എക്സ്ചേഞ്ചിന്റെ വിപുലമായ ഉപഭോക്തൃ അടിത്തറക്ക് അനുസൃതമായി നൂതന സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കി മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ പേയ്റോള്‍ മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഓള്‍ഡിജി ടെക്കിന്റെ നൂതന പേറോള്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമുകള് സംയോജിപ്പിച്ച് ലുലുഫിനിന് അവരുടെ പേയ്റോള്‍ സംവിധാനവും ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റും മെച്ചപ്പെടുത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. ശമ്പള കണക്കുകൂട്ടലുകള്‍ ലളിതമാക്കുന്നതിനും കൃത്യമായ വിതരണ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്നതിനും എളുപ്പത്തില്‍ കഴിയും. ഒപ്പം ലുലു എക്സ്ചേഞ്ച് ഓഫറുകളുമായി സുഗമമായി സംയോജിപ്പിക്കുന്നതിലൂടെയും ഈ നൂതന സംവിധാനം സമഗ്രവും തടസ്സരഹിതവുമായ അനുഭവം ഉറപ്പാക്കും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന നൂതന സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ സിഇഒ റിച്ചാര്‍ഡ് വാസന് അഭിപ്രായപ്പെട്ടു.
ഓള്‍ഡിജി ടെക്കുമായുള്ള സഹകരണം ശമ്പള മാനേജ്മെന്റ് ലളിതവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഫിനുമായുള്ള സഹകരണത്തില്‍ ഏറെ അഭിമാനിക്കുന്നതായി ഓള്‍ഡിജി ടെക് സിഇഒ നവോസര് ദലാല്‍ പറഞ്ഞു. പേയ്റോള്‍ ഓട്ടോമേഷനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് മാത്രമല്ല, ബിസിനസുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ജീവനക്കാരുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന സംവിധാനം ഇരു കമ്പനികളും ഒരുമിച്ച് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.