
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: കോഴിക്കോട് നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാനെത്തിയവര്‍ക്ക് ലാപ്ടോപ്പിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ലാപ്ടോപ്പ് ഉള്‍പ്പെടെ പത്ത് കിലോ ഹാന്റ്ബാഗ് അനുവാദമുള്ളൂവെന്ന കാരണം പറഞ്ഞാണ് പ്രവാസികള്‍ക്ക് പ്രയാസപ്പെടേണ്ടിവരുന്നത്. ഇതുമൂലം നിരവധി പേര്‍ക്ക് സാധനങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കേണ്ടിവന്നതായി യാത്രക്കാര്‍ പറയുന്നു.
നേരത്തെ ഹാന്റ്ബാഗിനു പുറമെ ലാപ്ടോപ്പ് കൂടി കൈയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലാപ്ടോപ്പ് ഉള്‍പ്പെടെയാണ് പത്തുകിലോ കൊണ്ടുവരാനെ അധികൃതര്‍ അനുവദിക്കുന്നുള്ളൂ. പലരും എയര്‍പോര്‍ട്ട് കൗണ്ടറിലെത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. അതുകൊണ്ടു തന്നെ നിരവധിപേര്‍ക്ക് ഹാന്റ്ബാഗില്‍ കരുതിയ തങ്ങളുടെ സാധനങ്ങള്‍ പലതും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കേണ്ടിവന്നു.
എയര്‍ അറേബ്യ വിമാനത്തില്‍ യാത്ര ചെയ്ത നിരവധിപേര്‍ക്ക് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. കോഴിക്കോട് മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ കണിശതയും ഉദ്യോഗസ്ഥര്‍ക്ക് വാശിയുമെന്ന് യാത്രക്കാരുടെ പരാതി. കൊച്ചി എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങളാണെന്നും കോഴിക്കോട് പരമാവധി പ്രയാസപ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി. എയര്‍ലൈനുകള്‍ പുതുതായി കൊണ്ടുവരുന്ന ഓരോ മാനദണ്ഡങ്ങളും യാത്രക്കാര്‍ക്ക് തിരിച്ചടിയായി മാറുകയാണ്. നേരത്തെ ടിക്കറ്റെടുത്താല്‍ എല്ലാം അതില്‍ ഉള്‍പ്പെടുമായിരുന്നു. എന്നാല്‍ അടുത്തകാലത്തായി വരുത്തിയ മാറ്റങ്ങള്‍ പലതും യാത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബാഗേജ് ഇല്ലാത്ത ടിക്കറ്റുകള്‍ പലപ്പോഴും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ നിരക്ക് കുറവില്‍ ടിക്കറ്റെടുക്കുമ്പോള്‍ പലരും ബാഗേജ് ഇല്ലെന്ന കാര്യം അറിയാ തെപോകുന്നതാണ് യാത്രക്കാരെ പ്രയാസത്തിലാക്കിമാറ്റുന്നത്. ഒട്ടും ബാഗേജ് ഇല്ലാത്തത്, 20,25,30 കിലോ അനുവദിക്കുന്നത് എന്നിങ്ങനെയുള്ള ടിക്കറ്റുകളാണ് പലപ്പോഴും യാത്രക്കാരെ വെട്ടിലാക്കുന്നത്. തന്റെ ടിക്കറ്റില്‍ 20 കിലോ ബാഗേജ് മാത്രമെ അനുവദിക്കുന്നുള്ളൂവെന്ന കാര്യമറിയാതെ 30 കിലോയുമായി എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് പലരും കാര്യമറിയുന്നത്. ഒടുവില്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി വാങ്ങിയവ പല സാധനങ്ങളും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്കുള്ളത്.