
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അറബ് ലോകത്ത് സുസ്ഥിര വികസനത്തിന് സാംസ്കാരിക സംവാദം അനിവാര്യമാണെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബൈ പ്രസ്ക്ലബ്ബ് സംഘടിപ്പിക്കുന്ന അറബ് മീഡിയ ഉച്ചകോടിയില്‍ ലെബനന് സാംസ്കാരിക മന്ത്രി ഡോ.ഗസ്സാന്‍ സലാം,ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ.പോള്‍ മോര്‍ക്കോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ ലത്തീഫ ഇക്കാര്യം വ്യക്തമാക്കിയത്. വൈവിധ്യത്തെ ഒരു സ്തംഭമായി ഉയര്‍ത്തിപ്പിടിച്ചു തന്നെ സമൂഹങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയണം. യുഎഇയും ലെബനനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങള്‍ കൂടിക്കാഴ്ചയില്‍ എടുത്തുപറഞ്ഞു. സംസ്കാരം,പൈതൃക സംരക്ഷണം,കലകള്‍,മാധ്യമങ്ങള്‍ എന്നീ മേഖലകളില്‍ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയില്‍ പങ്കുവച്ചു. ഭാവിതലമുറയെ ശാക്തീകരിക്കുന്നതിനും മേഖലയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സൃഷ്ടിപരമായ വ്യവസായങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുള്ള പങ്കാളിത്ത സാധ്യതയുള്ള മേഖലകള്‍ ചര്‍ച്ച ചെയ്തു.
ദുബൈ മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും മാനേജിങ് ഡയരക്ടറും ദുബൈ പ്രസ്ക്ലബ്ബ് പ്രസിഡന്റും അറബ് മീഡിയ ഉച്ചകോടി സംഘാടക സമിതി ചെയര്‍പേഴ്സണുമായ മോന ഗാനേം അല്‍ മാരി,അറബ് മീഡിയ അവാര്‍ഡ്സ് സെക്രട്ടറി ജനറലും അറബ് മീഡിയ ഉച്ചകോടിയുടെ സംഘാടക സമിതി വൈസ് ചെയര്‍പേഴ്സണുമായ ഡോ.മെയ്ത ബുഹുമൈദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും.