
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ഭരണ സംവിധാനങ്ങള്‍ നൂതനമായ ആശയങ്ങള്‍ നടപ്പാക്കണമെന്നും മികവിന്റെയും സൃഷ്ടിപരമായ ചിന്തയുടെയും സംസ്കാരം വളര്‍ത്തിയെടുക്കണമെന്നും അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് പറഞ്ഞു. ഗവണ്മെന്റുകള്ക്ക് ഭാവി മുന്‍കൂട്ടി കാണാനും ലോകമെമ്പാടുമുള്ള വെല്ലുവിളികള്‍ക്ക് ഫലപ്രദവും ഭാവിയിലേക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നും ശൈഖ് ഖാലിദ് ചൂണ്ടിക്കാട്ടി. ദുബൈയില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയി ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശൈഖ് ഖാലിദ്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാര്, ഗവണ്മെന്റ് നേതാക്കള്‍, അന്താരാഷ്ട്ര സംഘടനകള്‍,ആഗോള സ്ഥാപനങ്ങള്‍,മന്ത്രിമാര്‍,ഭരണത്തിലെ വിദഗ്ധര്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉച്ചകോടിയെ മികവുറ്റതാക്കി. മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഫോര്‍ ഗവണ്മെന്റ് ഇന്നൊവേഷന് സംഘടിപ്പിച്ച എഡ്ജ് ഗവണ്മെന്റ് എക്സിബിഷന് അവര്‍ സന്ദര്‍ശിച്ചു. 150ലധികം ആഗോള പദ്ധതികളില്‍ നിന്ന് തിരഞ്ഞെടുത്ത 19 രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത 10 മുന്നേറ്റ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
നവീകരണത്തിനും ഗവണ്മെന്റ് മികവിനും വേണ്ടിയുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ പങ്കിനെ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് പ്രശംസിച്ചു. ഗവണ്മെന്റുകളുടെ കഴിവുകളും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന സംരംഭങ്ങളെക്കുറിച്ചുള്ള ആശയങ്ങളും ഉള്‍ക്കാഴ്ചകളും കൈമാറുന്നതിനുള്ള ഒരു വേദിയായി ഉച്ചകോടി മാറിയിരിക്കുന്നു.
നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുന്നതിനും നൂതന പരിഹാരങ്ങള്‍ സ്വീകരിക്കുന്നും ഇത് ഉറപ്പാക്കുന്നു. വരും തലമുറകള്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന യുഎഇയുടെ അഭിലാഷ ലക്ഷ്യവുമായി ഈ ദര്‍ശനം യോജിക്കുന്നു. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും എക്സിക്യൂട്ടീവ് ചീഫുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം; അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ തഹ്നൂണ്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ; അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സെയ്ഫ് സയീദ് ഘോബാഷ്; ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുള്ള അല്‍ ബസ്തി എന്നിവരും പങ്കെടുത്തു