
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ നല്കുന്ന ഉറച്ച പിന്തുണക്ക് ലബനന് പ്രസിഡന്റ് ജോസഫ് ഔണ് നന്ദി പറഞ്ഞു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷകള്ക്കപ്പുറമെന്ന് ലബനന് പ്രസിഡന്റ് ജോസഫ് ഔണ്. യുഎഇ സന്ദര്‍ശനത്തിനിടെ ദേശീയ മാധ്യമങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫ് ഔണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെത്തിയ തനിക്ക് ലഭിച്ചത് ഊഷ്മള സ്വീകരണമായിരുന്നു. ഉദാരമായ ആതിഥ്യത്തിനും സ്നേഹമസൃണമായ സ്വീകരണത്തിനും ലബനന് പ്രസിഡന്റ് ഔണ് യുഎഇ പ്രസിഡന്റിന് ഹൃദ്യമായ നന്ദി പറഞ്ഞു. യുഎഇ സന്ദര്‍ശനത്തിന് മുമ്പ് തന്നെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദ്യ ഫോണ്‍ കോളില്‍ നിന്ന് ആ സ്നേഹ മനസ് പ്രകടമായിരുന്നുവെന്ന് ജോസഫ് ഔണ് പറഞ്ഞു.
വര്‍ഷങ്ങളായി യുഎഇ ലെബനന് നല്കുന്ന ഉറച്ച പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെ അടയാളപ്പെടുത്തുന്നുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലെബനനിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയ ജോസഫ് ഔണ് രാഷ്ട്രീയ,സുരക്ഷാ സാഹചര്യങ്ങള്‍ കൂടുതല്‍ സ്ഥിരതയിലേക്ക് അടുക്കുകയാണെന്നും അവശ്യമായ പരിഷ്കാരങ്ങല്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലെബനന് സര്‍ക്കാര്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഔണ് പറഞ്ഞു.
നിരവധി അറബ്,സൗഹൃദ രാജ്യങ്ങള്‍ ലെബനനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി ഇതിനകം ആരംഭിച്ച പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ എത്രത്തോളം പുരോഗതി കൈവരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ പിന്തുണയെന്നും അദ്ദേഹം വിശദീകരിച്ചു.
ബാഹ്യ ഭീഷണികള്‍ക്കിടയിലും ലെബനന്റെ ആഭ്യന്തര സ്ഥിതി നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സംബന്ധമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ലെബനന് സുരക്ഷാ ഏജന്‍സികളുടെ ഉയര്‍ന്ന കഴിവിനെയും സമര്‍പ്പണത്തെയും അദ്ദേഹം പ്രശംസിച്ചു.
യുഎഇയിലെ ലെബനന് സമൂഹത്തിന്റെ ക്ഷേമത്തില്‍ അദ്ദേഹം അഭിമാനം പങ്കുവച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അവരുടെ പങ്ക് എടുത്തുപറയുകയും യുഎഇ നേതൃത്വത്തിന്റെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി നേരുകയും ചെയ്തു.