
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: യുഎഇയില്‍ സന്ദര്‍ശനം നടത്തുന്ന ലബനന് പ്രധാനമന്ത്രി ഡോ.നവാഫ് സലാം ദുബൈയിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍’ സന്ദര്‍ശിച്ചു. യുഎഇയുടെ ദേശീയ ഐക്കണായി നിലകൊള്ളുന്ന മ്യൂസിയത്തിന്റെ പ്രസക്തിയും പ്രാധാന്യവും നിര്‍മാണ വൈഭവവും എക്സിക്യൂട്ടീവ് ഡയരക്ടര്‍ മജീദ് അല്‍ മന്‍സൂരി അദ്ദേഹത്തിന് വിവരിച്ചു നല്കി. ഭാവി വീക്ഷണമുള്ള അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയിലും ലോകമെമ്പാടുമുള്ള പ്രതിഭകളെയും ചിന്തകരെയും തന്ത്രജ്ഞരെയും ആകര്‍ഷിക്കുന്ന മ്യൂസിയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ലബനന് പ്രധാനമന്ത്രി അഭിമാനം പങ്കുവച്ചു.
അത്യാധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, സാങ്കേതിക പുരോഗതികള്‍,സന്ദര്‍ശകരെ മാനവികതയുടെ ഭാവിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഴത്തിലുള്ള അനുഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയത്തിന്റെ ഏറ്റവും പുതിയ പ്രദര്‍ശനങ്ങള്‍ അദ്ദേഹം കണ്ടു.
അറിവിനെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളാക്കി മാറ്റാനുള്ള മ്യൂസിയത്തിന്റെ ദൗത്യവും ആഗോള സംഭാഷണം വളര്‍ത്തിയെടുക്കുന്നതില്‍ അതിന്റെ പങ്കും വരാനിരിക്കുന്ന തലമുറകള്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ മ്യൂസിയത്തിന്റെ ശ്രമങ്ങളും അദ്ദേഹം കേട്ടറിഞ്ഞു.