
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ‘കഥ പറയുമ്പോള്‍’ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. കഥയെയും കഥാകൃത്തുക്കളെയും കഥയെഴുത്തിനെയും കഥകള്‍ പിറവി കൊള്ളുന്ന സാഹചര്യങ്ങളെയും ചര്‍ച്ച ചെയ്ത വേദി അബുദാബി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. നവ മാധ്യമങ്ങളില്‍ ആസക്തരായി സമയം കളയുന്നവര്ക്കിടയില് എഴുത്തും വായനയും ഭാഷയും സാഹിത്യാഭിവാഞ്ജയും സംവേദന തല്പരതയും സര്‍ഗാത്മകതയും നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അതിനു വേണ്ടി ഒത്തുകൂടുന്ന സദസുകളും പരിപാടികളും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഥയുടെ മേഖലയിലും മറ്റും കഴിവ് തെളിയിച്ച,നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ പുസ്തക രചയിതാക്കള്‍ കൂടിയായ മുസ്തഫ പെരുമ്പറമ്പത്ത്, ഹുസ്ന റാഫി,ഷംസ് വീട്ടില്‍ എന്നിവര്‍ സദസുമായി സംവദിച്ചു. മാതൃപിതൃ ബന്ധങ്ങളും തികച്ചും അവിചാരിതമായ ചില സന്ദര്‍ഭങ്ങളും വ്യക്തികളും ശൈശവവുമെല്ലാം കഥകള്‍ രൂപപ്പെടുന്നതിന് നിമിത്തവും നിര്ണായകവുമായെന്നും മുഖ്യാതിഥികള്‍ പറഞ്ഞു. കഥാപാത്രങ്ങളും ഭാഷയും കഥയുടെ ഉത്ഭവത്തില്‍ സ്വാധീനിക്കപ്പെടുന്നതും ചില കഥകള്‍ തന്നെ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നതും ഉദാഹരണ സഹിതം വിവരിക്കപ്പെട്ടത് സദസിന് നവ്യാനുഭവമായി. എഴുത്തുകാരനും പുസ്തക രചയിതാവുമായ ജുബൈര്‍ വെള്ളാടത്ത് മോഡറേറ്ററായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന സാഹിത്യ വിഭാഗം,അക്ഷര ക്ലബ് അംഗം സകീര്‍ ഹുസൈന് ചടങ്ങില്‍ ഉപഹാരം സമര്‍പിച്ചു. കവിയും കലാകാരനുമായ അംഗം അലി ചിറ്റയിലി ന്റെ ‘ആശ്രയം’ കവിതയുടെ പോസ്റ്റര്‍ പ്രകാശനവും നടന്നു. ജഅ്ഫര്‍ തങ്ങള്‍, ഹംസക്കുട്ടി തൂമ്പില്‍,സലീം നടുത്തൊടി,അസ്മത്ത് സലീം പ്രസംഗിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലന്‍ നന്ദിയും പറഞ്ഞു. റിയാസ്,നൗഫല്‍ പേരാമ്പ്ര,മുബീന്,അഷ്റഫ് ഹസൈനാര്‍,അബ്ദുല്ല ഒറ്റതൈ,സമീര്‍ഷാ,സാലിം ഈശ്വര മംഗലം,അഷ്റഫ് ടിഎ നേതൃത്വംനല്കി.