
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: എമിറേറ്റിന്റെയെ ദുബൈഗവണ്മെന്റിന്റെയോ ചിഹ്നങ്ങളും ലോഗോയും ദുരുപയോഗം ചെയ്താല്‍ ഇനി അഞ്ച് ലക്ഷം ദിര്‍ഹം പിഴ. മാത്രമല്ല, അഞ്ചു വര്‍ഷം തടവില്‍ കിടക്കുകയും വേണം. ചിഹ്നങ്ങളുടെയോ ലോഗോകളുടെയോ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം ദുബൈയില്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ശിക്ഷക്ക് കടുപ്പം കൂടിയത്. ഒന്നുകില്‍ ശിക്ഷ വെവ്വേറെയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.