
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: എമിറേറ്റില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉള്‍പ്പെടെ വിവിധ റീട്ടെയില്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ദുബൈ ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി. ദുബൈ ഔഖാഫ് ആന്റ് മൈനേഴ്സ് അഫേഴസ് ഫൗണ്ടേഷന് ചെയര്മാന് ഈസ അബ്ദുല്ല അല്‍ ഗുറൈര്‍,ലുലു ഗ്രുപ്പ് ചെയര്മാന് എംഎ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ദുബൈ ഔഖാഫ് സെക്രട്ടറി ജനറല്‍ അലി അല്‍ മുത്തവ,ലുലു റീട്ടെയില്‍ ഗ്ലോബല്‍ ഓപ്പറേഷന് ഡയരക്ടര്‍ എംഎ സലിം എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വിവിധ ഷോപ്പിങ് കേന്ദ്രങ്ങളടക്കം ദുബൈയില്‍ വരാനിരിക്കുന്ന കമ്യൂണിറ്റി പദ്ധതികള്‍ ഔഖാഫിന്റെ സഹകരണത്തോടെ ലുലു യാഥാര്‍ത്ഥ്യമാക്കും. ഔഖാഫിന്റെ വിശാലമായ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി റീട്ടെയില്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ധാരണാപത്രം വിഭാവനം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷം പകുതിയോടെ ദുബൈ അല്‍ ഖവാനീജ് രണ്ടില്‍ തുടങ്ങും. റീട്ടെയില്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ലുലുവിനെ തിരഞ്ഞെടുത്തതില്‍ ദുബൈ ഭരണ നേതൃത്വത്തിനും ഔഖാഫിനും എംഎ യൂസഫലി നന്ദി പറഞ്ഞു. ഔഖാഫിന്റെ വിവിധ പദ്ധതികളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെ റീട്ടെയ്ല്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.