
അമേരിക്കന്‍ ഭീഷണിക്കെതിരെ പുതിയ വാതില്‍ തുറന്ന് ഇന്ത്യ-റഷ്യ-ചൈന ധാരണ
അബുദാബി: ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസലോകം. നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ചു വരുന്നതിനാല്‍ ഇത്തവണ തിരുവോണം പൊതു അവധി ദിനത്തിലാണ്. വെള്ളിയാഴ്ച നബി ദിനം, ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൂന്നു ദിവസത്തെ അവധിയായി. ഇതോടെ ഓണഘോഷം കേമമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സമൂഹം. യുഎഇ യിലെ ഓണവിപണി സജീവമായി കഴിഞ്ഞു. ഓണകോടി എടുക്കുന്നതിന്റെയും സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന്റെയും തയ്യാറെടുപ്പിലാണ് പ്രവാസികള്‍. പതിവ് പോലെ ഓണാഘോഷം വിപുലമാക്കാന്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള തനത് പഴംപച്ചക്കറി ഉത്പന്നങ്ങള്‍ ശര്‍ക്കര ഉപ്പേരി തുടങ്ങി നാടന്‍ ഓണപലഹാരങ്ങളുടെ വിപുലമായ ശ്രേണിയും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 2500 ടണ്‍ പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ഇത്തവണ ജിസിസിയിലെ ഓണവിപണിയില്‍ ലുലു എത്തിക്കുന്നതെന്ന് ലുലു ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുള്‍ഫിക്കര്‍ കടവത്ത് പറഞ്ഞു. കേരളത്തിലെ തനത് ഉല്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണ ലുലു ഓണ സദ്യ ഒരുക്കുന്നത്. 25 തരം വിഭവങ്ങളുടെ ഓണ സദ്യയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. 30 തരം പായസങ്ങളുള്ള പായസ മേളയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നവരത്ന പായസം, ഇളനീര് പായസം, ചക്ക പായസം, മില്ലെറ്റ് പായസം തുടങ്ങിയ ഹെല്‍ത്തി ചോയ്സുകളും ഇത്തവണ പായസ മേളയിലുണ്ട്. ഓണ്‍ലൈനിലൂടെയും ലുലു സ്റ്റോറുകളില്‍ നേരിട്ട് എത്തിയും ഓര്‍ഡറുകള്‍ ബുക്ക് ചെയ്യാനാകും. വൈവിധ്യമാര്‍ന്ന ഓണപൂക്കളും ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ‘ഓണം ഇവിടെയാണ്’ എന്ന പേരിലാണ് ഇത്തവണ ലുലുവിലെ ഓണം കാമ്പയിന്.