
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
ദുബൈ: നിക്ഷേപകര്‍ക്ക് 867 കോടി രൂപയുടെ വമ്പന്‍ ലാഭവിഹിത പ്രഖ്യാപനത്തിന് പിന്നാലെ ജിസിസിയില്‍ റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി ലുലു. ദുബൈ നാദ് അല്‍ ഹമറില്‍ പുതിയ എക്സ്പ്രസ് സ്റ്റോര്‍ തുറന്നു. ജിസിസിയിലെ 260-ാമത്തേതും യുഎഇയിലെ 112-ാമത്തേയും സ്റ്റോറാണിത്.
ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ യുടെ സാന്നിധ്യത്തില്‍ ദുബൈ ഔഖാഫ് ഗവണ്മെന്റ് പാര്‍ട്ണര്‍ഷിപ്പിസ് അഡൈ്വസര്‍ നാസര്‍ താനി അല്‍ മദ്രൂസി, ഔഖാഫ് കൊമേഴ്സ്യല്‍ ബിസിനസ് ഡവലപ്പ്മെന്റ് പ്രതിനിധി ഗാലിബ് ബിന്‍ ഖര്‍ബാഷ് എന്നിവര്‍ ചേര്‍ന്ന് ലുലു എക്സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 22,000 സ്ക്വയര്‍ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് ദുബൈ നാദ് അല്‍ ഹമറിലെയും സമീപ്രദേശങ്ങളിലെയും ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക. പഴം പച്ചക്കറി, ഗ്രോസറി, ബേക്കറി, സീ ഫുഡ്, മീറ്റ്, ഡയറി പ്രൊഡക്ടുകള്‍ വീട്ടുപകരണങ്ങള്‍ ബ്യൂട്ടിപ്രൊഡ്കടുകള്‍ തുടങ്ങിയവയുടെ നവീനമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ഇ കൊമേഴ്സ് സേവനവും ലുലു എക്സ്പ്രസില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറ്കടര്‍ സലിം എം.എ പറഞ്ഞു. കൂടുതല്‍ സ്റ്റോറുകള്‍ യുഎഇയില്‍ ഉടന്‍ തുറക്കുമെന്നും അദേഹം വ്യക്തമാക്കി. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുള്‍ മജീദ്, ബയിങ്ങ് ഡയറക്ടര്‍ മുജീബ് റഹ്മാന്, ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, ദുബൈ ആന്‍ഡ് നോര്‍ത്തേണണ്‍ എമിറേറ്റ്സ് റീജിയണല്‍ ഡയറക്ടര്‍ ജയിംസ് കെ വര്‍ഗീസ്, ദുബൈ റീജിയണ്‍ ഡയറക്ടര്‍ തമ്പാന് കെ.പി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.