
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: പ്രധാന പ്രാദേശിക, അന്തര്‍ദേശീയ റേസിങ് ഇവന്റുകളില്‍ മത്സരിക്കാന്‍ പുതിയ മോട്ടോര്‍ സ്പോര്‍ട്സ് ടീമിനെ പ്രഖ്യാപിച്ച് ലിവ സ്പോര്‍ട്സ് ക്ലബ്ബ്. പ്രാദേശിക,ആഗോള ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കാളിത്തം വിപുലീകരിക്കാന്‍ പദ്ധതിയിട്ട് വിവിധ പ്രാദേശിക മത്സരങ്ങളില്‍ ക്ലബ്ബിനെ പ്രതിനിധീകരിക്കുകയാണ് ലക്ഷ്യം. മോട്ടോര്‍ സ്പോര്‍ട്സില്‍ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ലിവ ടീമിന്റെ രൂപീകരണമെന്ന് ക്ലബ്ബ് ചെയര്മാന് അബ്ദുല്ല ബുത്തി അല്‍ ഖുബൈസി പറഞ്ഞു. ക്ലബിന്റെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ യോഗ്യരായ എലൈറ്റ് ഇമാറാത്തി ഡ്രൈവര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം സജ്ജീകരിക്കുമെന്നും ഖുബൈസി പറഞ്ഞു.