
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ഇന്ത്യന്‍ യൂണിയന് ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതിനും സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്അപ്പ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വര്‍ധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കും. വനിതാസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്‍കുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷന് പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. കളിപ്പാട്ടമേഖലയെ ഗ്ലോബല്‍ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ കൂടുതല്‍ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും. 2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗത പകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് എം.എ യൂസഫലി വ്യക്തമാക്കി.