
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അജ്മാന്: മലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിച്ച ജില്ലാ മുസ്ലിം യൂത്ത്ലീഗിന്റെ ‘മ ലൗ,ലെഗസി,ലിറ്ററേച്ചര്‍’ ഫെസ്റ്റിവലിലേക്കുള്ള അജ്മാന് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിഹതം കൈമാറി. ജില്ലയിലെ മണ്ഡലം കമ്മിറ്റികള്‍ വാഗ്ദാനം ചെയ്ത തുക ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂരിന് അജ്മാന് കെഎംസിസി ഭാരവാഹികളായ ഹകീം മാടാല,നിസാര്‍ മങ്കട,സുബൈര്‍ താഴെക്കോട് എന്നിവര്‍ ചേര്‍ന്ന് കൈമാറി. നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ,ഫൈസല്‍ ബാഫഖി തങ്ങള്‍, ഉസ്മാന് താമരത്ത്,ശരീഫ് വടക്കയില്‍, ടിപി ഹാരിസ്,നിഷാജ് എടപ്പറ്റ പങ്കെടുത്തു.