
കരുത്തുറ്റ സൈന്യം രാജ്യത്തിന്റെ നേട്ടം: ലഫ്.ജനറല്‍ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ്
മദീന: പ്രവാചക നഗരി മദീനക്ക് വീണ്ടും അംഗീകാരം. ലോകാരോഗ്യ സംഘടന മദീനയെ ‘ആരോഗ്യകരമായ നഗരം’ എന്ന അംഗീകാരം പുതുക്കിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിലെ രണ്ടാമത്തെ പുണ്യസ്ഥലമായ മദീനയ്ക്ക് 80 പോയിന്റുകള്‍ ലഭിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ മദീന മേഖല ഗവര്‍ണര്‍ പ്രിന്‍സ് സല്മാന് ബിന്‍ സുല്‍ത്താന്‍ ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജലില് നിന്ന് ലോകാരോഗ്യ സംഘടനയുടെ അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള നേതൃത്വത്തിന്റെ സമര്‍പ്പണത്തെ മദീനയുടെ പുതുക്കിയ അംഗീകാരം ഉദാഹരണമാണെന്ന് സല്മാന് രാജകുമാരന് പറഞ്ഞു. പുതിയ അംഗീകാരം ലഭിച്ചതോടെ മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ വലിയ ആരോഗ്യ നഗരമെന്ന സ്ഥാനം മദീന ഉറപ്പിച്ചു. രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വികസന മാതൃകയായി മദീനയുടെ തുടര്‍ച്ചയായ അംഗീകാരത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടുന്നതിന് ആരോഗ്യ പരിചരണവും ശുചിത്വവുമായി ബന്ധപ്പെട്ട് 80 മാനദണ്ഡങ്ങള്‍ പാലിക്കണം. സഊദി അറേബ്യയിലെ മറ്റ് 14 ആരോഗ്യകരമായ നഗരങ്ങളെയും ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. ലീഡേഴ്സ് മെന മാഗസിന് പ്രകാരം, തായിഫ്, തബൂക്ക്, അദ്ദിരിയ, ഉനൈസ, ജലാജല്‍, അല്മന്ദഖ്, അല്ജുമം, റിയാദ് അല്ഖുബ്ര, ഷാറൂറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.