
വോട്ടര്‍ പട്ടിക: ആധാറും പരിഗണിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
ഷാര്‍ജ: കോഴിക്കോട് പുതിയറ സ്വദേശി മഹീപ് ഹരിദാസ് (43) ദുബൈയില്‍ നിര്യാതനായി. ഹൃദയാഘാതമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് (എസ് ) സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ അഡ്വ.സിഎച്ച് ഹരിദാസിന്റെയും മല്ലിക ഹരിദാസിന്റെയും (റിട്ട. ഓഫീസര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ) മകനാണ്. ദുബൈ ഖിസൈസിലായിരുന്നു താമസം. ഭാര്യ: രമ്യ മഹീപ് (ജെംസ് മില്ലെനിയം സ്കൂള്‍, ദുബൈ). മകള്‍: പാര്‍വതി മഹീപ് (ജെംസ് സ്കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരന് ഉദയ് ഹരിദാസ് (ഓസ്ട്രേലിയ). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.