
മലബാര്‍ പ്രവാസി: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് സംഘടിപ്പിച്ചു
ദുബൈ: മലബാര്‍ പ്രവാസി യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ബോധവത്കരണവും രജിസ്ട്രേഷനും സംഘടിപ്പിച്ചു. പ്രവാസി ക്ഷേമ നിധി, പ്രവാസി പെന്ഷന് എന്നിവയെകുറിച്ചുള്ള മുഖാമുഖവും ഇതോടൊപ്പം നടന്നു. പരിപാടിയുടെ ഉദ്ഘാടനം അഡ്വ.മുഹമ്മദ് സാജിദ് നിര്‍വഹിച്ചു. തുച്ഛ വരുമാനക്കാരും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുമായ സാധാരണ പ്രവാസികള്‍ക്കും കുടുംബത്തിനും അനുയോജ്യമായ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളാകുന്നവര്‍ക്കും ഭാര്യ, രണ്ടു കുട്ടികള്‍
എന്നിവര്‍ക്കും അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഈ പദ്ധതി ഉറപ്പു നല്കുന്നു. നോര്‍ക പ്രതിനിധികളായി പങ്കെടുത്ത ബിജു വാസുദേവന്‍, മിഥുന് എന്നിവര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കേരള സര്‍ക്കാര്‍ നോര്‍ക്ക മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികളാണ് പ്രവാസി നോര്‍ക്ക കാര്‍ഡും പ്രവാസി ഇന്‍ഷുറന്‍സും. ഇതോടൊപ്പം പ്രവാസി ക്ഷേമ നിധിയുടെ കീഴില്‍ പ്രവാസി പെന്ഷന് പദ്ധതിയും നിലവിലുണ്ട്. യുഎഇയിലെ പ്രവാസി ് ഈ പദ്ധതികളെക്കുറിച്ചറിയാനും അംഗങ്ങളായി ചേരാനും മറ്റു സഹായങ്ങള്‍ക്കും 0559284130 എന്ന നമ്പറില്‍ ബന്ധപ്പെടാം. പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന് ഈ മാസം 31 ന് അവസാനിക്കുക്കയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വരും. ചടങ്ങില്‍ മലബാര്‍ പ്രവാസി വൈസ് പ്രസിഡന്റ് മൊയ്ദു കുട്ട്യാടി അധ്യക്ഷത വഹിച്ചു. മുരളി കൃഷ്ണ, സകരിയ പോള്‍, ഷൈജ, ഷഫീഖ്, നബീല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശങ്കര്‍ നാരായണ്‍ സ്വാഗതവും നൗഷാദ് നടുക്കളത്തില്‍ നന്ദിയും പറഞ്ഞു.