
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
ദുബൈ: ലോക റെക്കോര്‍ഡ് നേടിയ ദുബൈ മാളത്തണില്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പങ്കെടുത്തു. എമിഗ്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഈ ചരിത്രപരമായ നേട്ടത്തില്‍ പങ്കാളികളായത്. ഏറ്റവും കൂടുതല്‍ പേര് പങ്കെടുത്ത ഒരു മാള്‍ റണ്‍ എന്ന വിഭാഗത്തിലാണ് ദുബൈ ഹില്‍സ് മാള്‍ നടന്ന പരിപാടി, ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച സംരംഭമാണ് ദുബൈ മാളത്തണ്‍. ചൂടുകാലത്ത് പൊതുജനങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ മാളുകള്‍ സൗകര്യമൊരുക്കുന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ രാവിലെ 7 മുതല്‍ 10 വരെയാണ് മാളുകളില്‍ ഈ സൗകര്യം ലഭ്യമാക്കിയിരുന്നത്. മുതിര്‍ന്ന പൗരന്മാര്, താമസക്കാര്‍, കുട്ടികള്‍, ഷോപ്പിംഗ് മാള്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ പരിപാടി നടപ്പിലാക്കിയത്. വിപുലമായ ജനപങ്കാളിത്തത്തോടെ നടന്ന ഈ പരിപാടി, കായികരംഗത്തെ ഒരു ജീവിതശൈലിയായി ഉയര്‍ത്തിക്കാട്ടുന്നതിനും നൂതന കായികസാമൂഹിക പരിപാടികളുടെ ആഗോള തലസ്ഥാനമെന്ന ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും സഹായിച്ചു. ഈ ലോക നേട്ടത്തില്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന് ജിഡിആര്‍എഫ്എ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ ശ്രദ്ധേയമായ നേട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജിഡിആര്‍എഫ്എ ദുബൈ അറിയിച്ചു. ഈ വര്‍ഷം ‘മാളത്തണ്‍’ സംരംഭം ഉപയോഗപ്പെടുത്തിയത് 40,000ലധികം പേരാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. ഈ സംരംഭം അടുത്ത വര്‍ഷം മുതല്‍ ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്നു മാസം തുടര്‍ച്ചയായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള വിവിധ രാജ്യക്കാര്‍ പങ്കെടുത്ത ഈ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും ദുബൈ മീഡിയ അറിയിച്ചു.
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 28