
അബുദാബിയില്‍ എട്ട് മത്സ്യവില്പന ശാലകള്‍ക്ക് പിഴ
എറണാകുളം സ്വദേശികളായ സൂരജ്,ബിന്‍സി ദമ്പതികളെയാണ് താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്,ബിന്‍സി ദമ്പതികളെയാണ് അബ്ബാസിയയിലെ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്. സൂരജ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സാണ്. 10 വര്‍ഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. രണ്ടു കുട്ടികളുള്ള ഇരുവരും ഓസ്ട്രേലിയയിലേക്ക് ജോലി മാറാനുള്ള ശ്രമത്തിലായിരുന്നു. അതിനാല്‍ മക്കളെ നാട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ദാരുണസംഭവമുണ്ടായത്. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.