
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
ദുബൈ: റോഡ് സുരക്ഷയുടെ ഭാഗമായി ദുബൈ പൊലീസ് ഒരുക്കുന്ന അപകടരഹിത ദിനാചരണ ബോധകവത്കരണ കാമ്പയിനില്‍ ദുബൈ കെഎംസിസിയും പങ്കാളിയായി. നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും റോഡിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും പൊലീസും ജനങ്ങളും കൈകോര്‍ക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബൈ പൊലീസിന്റെ കാമ്പയിന്. ആഗസ്ത് 25ന് യുഎഇ അപകടരഹിത ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൂര്‍ണ്ണമായ ട്രാഫിക് നിയമ ബോധവല്‍ക്കരണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ സെഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം പേര് പങ്കെടുത്തു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയും കോഓര്‍ഡിനേറ്ററുമായ അഹമ്മദ് ബിച്ചി അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ഒ.മൊയ്തു, ഹസന് ചാലില്‍ സംസാരിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ ഒമര്‍ മുസ്ലിം ഉസ്മാന്, അഹമ്മദ് മൂസ്സ ഫൈറൂസ് എന്നിവര്‍ ക്ലാസെടുത്തു. രജിസ്റ്റര്‍ ചെയ്ത് കാമ്പയിനില്‍ ഭാഗമായവര്‍ക്ക് ദുബൈ പൊലീസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. ദുബൈ കെഎംസിസിയുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഡിപ്പാര്‍ട്ട്മെന്റിന് മതിപ്പുണ്ടെന്നും തുടര്‍ന്നും ഇത്തരം കാര്യങ്ങളില്‍ ദുബൈ പൊലീസുമായി സഹകരിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.